ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ന്‍ !പ​ക്ഷെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ല​തും പ​ഠി​പ്പി​ച്ചു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശാ​ലു മേ​നോ​ന്‍…

ക​ലോ​ല്‍​സ​വ നൃ​ത്ത വേ​ദി​ക​ളി​ല്‍ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ അ​ഭി​നേ​ത്രി​യാ​ണ് ശാ​ലു മേ​നോ​ന്‍. മി​നി​സ്‌​ക്രീ​നി​ലും ബി​ഗ് സ്‌​ക്രീ​നി​ലും ഒ​രു പോ​ലെ തി​ള​ങ്ങാ​നും ശാ​ലു​വി​നു ക​ഴി​ഞ്ഞു.

നി​ല​വി​ല്‍ സീ​രി​യ​ലു​ക​ളി​ലാ​ണ് ന​ടി സ​ജീ​വ​മാ​യു​ള്ള​ത്. ഒ​രേ സ​മ​യം ര​ണ്ട് സീ​രി​യ​ലു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ ന​ടി അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സൂ​ര്യ ടി​വി​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന തി​ങ്ക​ള്‍​ക്ക​ല​മാ​ന്‍, മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ശാ​ലു​വി​ന്റെ സീ​രി​യ​ലു​ക​ള്‍.

ഇ​തി​നൊ​പ്പം ഫ്‌​ള​വേ​ഴ്‌​സി​ലെ പ്രി​യ​ങ്ക​രി എ​ന്ന പ​രി​പാ​ടി​യി​ലും ശാ​ലു മേ​നോ​ന്‍ എ​ത്തു​ക​യാ​ണ്. സീ​രി​യ​ലാ​ണെ​ങ്കി​ലും സി​നി​മ​യാ​ണെ​ങ്കി​ലും അ​ഭി​ന​യ​മൊ​ക്കെ ഒ​ന്ന് ത​ന്നെ​യെ​ന്നാ​ണ് ന​ടി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്.

അ​ഭി​ന​യ​ത്തി​ന് പു​റ​മേ നൃ​ത്ത​ത്തി​ലാ​ണ് ശാ​ലു മേ​നോ​ന്‍ സ​ജീ​വ​മാ​വു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യ​കേ​ര​ള എ ​നൃ​ത്ത സ്‌​കൂ​ളും ന​ട​ത്തി വ​രി​ക​യാ​ണ് താ​രം.

ഇ​പ്പോ​ഴി​താ സീ​രി​യ​ലു​ക​ളെ കു​റി​ച്ചും ത​ന്റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് ആ​രാ​ണെ​ന്നു​മൊ​ക്കെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു മാ​ധ്യ​മ​ത്്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

ശാ​ലു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ:

ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ന്‍. പ​ക്ഷേ അ​നു​ഭ​വ​ങ്ങ​ള്‍ എ​ന്നെ പ​ഠി​പ്പി​ച്ച​ത് മ​റി​ച്ചാ​ണ്. കേ​ള്‍​ക്കു​ന്ന​ത് മാ​ത്രം വി​ശ്വ​സി​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ല. കേ​ള്‍​ക്കു​ന്ന വ​സ്തു​ത​യു​ടെ യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​ഞ്ഞ ശേ​ഷം പ്ര​തി​ക​രി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴും ന​ല്ല​ത്. ഇ​ന്ന​ത്തെ കാ​ലം അ​ങ്ങ​നെ​യാ​ണ്.

ന​മ്മ​ള്‍ കാ​ണു​ന്ന​തി​ലും അ​പ്പു​റം പ​ല​തും ഉ​ണ്ടാ​കാം. പ​ഠി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കു​ന്ന​താ​കും എ​പ്പോ​ഴും ന​ല്ല​ത്. ആ​രെ​യും വി​ശ്വ​സി​ക്കു​ന്ന​തി​ന് മു​ന്‍​പ് അ​വ​രെ കു​റി​ച്ച് ന​ന്നാ​യി മ​ന​സി​ലാ​ക്ക​ണം. അ​വ​ര്‍ പ​റ​യു​ന്ന​തി​ലെ ശ​രി തി​രി​ച്ച​റി​യ​ണം എ​ന്നും താ​രം പ​റ​യു​ന്നു.

ത​ന്റെ സൗ​ഹൃ​ദ​ങ്ങ​ളെ കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​മ്മു​ടെ മ​ന​സ് തി​രി​ച്ച​റി​യു​ന്ന ഇ​ട​ത്താ​ണ് ന​മ്മു​ടെ ഉ​റ്റ സു​ഹൃ​ത്തി​ന്റെ സ്ഥാ​നം.

എ​ന്റെ ബെ​സ്റ്റ് ഫ്ര​ണ്ട് എ​ന്റെ അ​മ്മ​യാ​ണ്. അ​മ്മ​യു​മാ​യി​ട്ടാ​ണ് എ​ല്ലാം തു​റ​ന്ന് സം​സാ​രി​ക്കു​ന്ന​ത്. എ​ന്ത് പ്ര​ശ്‌​നം ഉ​ണ്ടെ​ങ്കി​ലും അ​ത് അ​മ്മ​യോ​ട് പ​റ​ഞ്ഞ് ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ സ​മാ​ധാ​ന​മാ​ണ്.

എ​ന്റെ മ​ന​സ് അ​മ്മ​യ്ക്ക് അ​റി​യാം. ആ ​പ്ര​ശ്‌​ന​ത്തി​നു​ള്ള കൃ​ത്യ​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ അ​മ്മ​യ്ക്കാ​ണ് സാ​ധി​ക്കു​ക.​പി​ന്നെ​യു​ള്ള സൗ​ഹൃ​ദ​ങ്ങ​ള്‍ ഡാ​ന്‍​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​ണ്.

സി​നി​മ, സീ​രി​യ​ല്‍ രം​ഗ​ത്ത് എ​ല്ലാ​വ​രു​മാ​യി​ട്ടും സൗ​ഹൃ​ദ​മു​ണ്ട്. ഒ​രാ​ളു​ടെ പേ​ര് എ​ടു​ത്ത് പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കു​ന്നു.

തി​ങ്ക​ള്‍ ക​ല​മാ​ന്‍ സീ​രി​യ​ലി​ല്‍ അ​നു​പ​മ എ​ന്ന വി​ല്ല​ത്തി ക​ഥാ​പാ​ത്ര​മാ​ണ് ശാ​ലു മേ​നോ​ന്‍ ചെ​യ്യു​ന്ന​ത്. അ​ഞ്ച് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​രു നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്രം ഞാ​ന്‍ ചെ​യ്യു​ന്ന​ത്.

എ​ന്റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന്റെ തു​ട​ക്ക കാ​ല​ത്ത് നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​രു​ന്നു. അ​തി​ന് ശേ​ഷം പി​ന്നീ​ട് ചെ​യ്ത​തെ​ല്ലാം പോ​സി​റ്റീ​വ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു.

ഇ​പ്പോ​ള്‍ വീ​ണ്ടും നെ​ഗ​റ്റീ​വി​ലേ​ക്ക് തി​രി​ച്ചെ​ത്തി. അ​നു​പ​മ പ​ക്ക നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​ണ്. ഒ​രു​പാ​ട് അ​ഭി​ന​യ സാ​ധ്യ​ത​ക​ള്‍ ഉ​ള്ള റോ​ള്‍. ന​ന്നാ​യി ആ​സ്വ​ദി​ച്ചാ​ണ് അ​ത് ചെ​യ്യു​ന്ന​ത്.

അ​ല്ലെ​ങ്കി​ലും നെ​ഗ​റ്റീ​വ് റോ​ള്‍ ചെ​യ്യു​മ്പോ​ള്‍ ഒ​രു പ്ര​ത്യേ​ക എ​ന​ര്‍​ജി​യാ​ണ്. ന​മു​ക്ക് എ​ന്തൊ​ക്കെ​യോ കൂ​ടു​ത​ല്‍ ആ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി ചെ​യ്ത് വെ​ക്കാ​നു​ണ്ട് എ​ന്ന ഒ​രു ഫീ​ലാ​ണ്. അ​ഭി​ന​യ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ സി​നി​മ​യി​ലും സീ​രി​യ​ലും ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വും തോ​ന്നി​യി​ട്ടി​ല്ല.

അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രേ പോ​ലെ ത​ന്നെ​യാ​ണ്. ഔ​ട്ട്പു​ട്ട് വ​രു​മ്പോ​ള്‍ ഒ​ന്ന് ബി​ഗ് സ്‌​ക്രീ​നും മ​റ്റൊ​ന്ന് മി​നി​സ്‌​ക്രീ​നും ആ​ണെ​ന്ന വ്യ​ത്യാ​സം മാ​ത്ര​മേ​യു​ള്ളു. ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ സി​നി​മ​യെ​യും സീ​രി​യ​ലി​നെ​യും ഞാ​ന്‍ ര​ണ്ടാ​യി ക​ണ്ടി​ട്ടി​ല്ലെ​ന്നും ശാ​ലു മേ​നോ​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment