കുറ്റവാളി ഒളിഞ്ഞിരിപ്പുണ്ടോ? തിരുവനന്തപുരത്ത് പത്ത് വർഷം മുൻപ് മരിച്ച പതിനാലുകാരന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ർ​ഷം മു​ൻ​പ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പാ​ങ്ങോ​ട് ഭ​ര​ത​ന്നൂ​ർ രാ​മ​ര​ശേ​രി വി​ജ​യ​വി​ലാ​സ​ത്തി​ൽ വി​ജ​യ​കു​മാ​ർ-ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദ​ർ​ശ് വി​ജ​യ​ന്‍റെ (14) മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.

തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ഒ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ.​ശ​ശി​ക​ല, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്.​ഹ​രി​കൃ​ഷ്ണ​ൻ, ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി കെ.വി​ദ്യാ​ധ​ര​ൻ, പാ​ങ്ങോ​ട് സി​ഐ സു​നീ​ഷ്, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്നത്.

2009 ഏ​പ്രി​ൽ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അയലത്തെ വീട്ടിൽ നിന്നും പാ​ൽ വാ​ങ്ങാ​ൻ പോ​യ കു​ട്ടി നേ​രം വൈ​കി​യി​ട്ടും വീ​ട്ടി​ൽ എത്താതിരുന്നതോടെയാണ് തെരച്ചിൽ തുടങ്ങിയത്. തെരച്ചിലിന് ഒടുവിൽ കുട്ടിയുടെ മൃതദേഹം വ​യ​ലി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കുട്ടി മുങ്ങി മരിച്ചതാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്ക് പിന്നിൽ ക്ഷ​ത​മേ​റ്റിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ സം‍ശയം പ്രകടിപ്പിച്ച ബ​ന്ധു​ക്ക​ൾ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വിട്ടു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്.​ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഈ ​അ​ടു​ത്ത​കാ​ല​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ലെ​ന്നും സു​ഷു​മ്ന നാ​ഡി​ക്ക് ഏ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മ​ന​സി​ലാ​ക്കി​. കൂ​ടാ​തെ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​യും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കു​ളം വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഒ​രു മ​ണ്‍​വെ​ട്ടി കൈ ​ക​ണ്ടെ​ടുത്തു. ഇ​തെ​ല്ലാം കൂട്ടിച്ചേർത്താണ് കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ നി​ര​വ​ധി പേ​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. സംശയമുണ്ടാ യിരുന്ന രണ്ടുപേരെ നുണ പരിശോധനയ്ക്കും വിധേയരാക്കി. പ​ല​രും ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. മൃതദേഹം പുറത്തെടുത്തു വീണ്ടും പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ.

Related posts