പെരുമ്പടവ്: ഹിന്ദു വിശ്വാസികളുടെയും ശത്രുവാണ് ആർഎസ്എസെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തിമിരിയിൽ നടന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ മത സൗഹാർദവും ഐക്യവും തകർത്ത് വർഗീയത പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്. ജനങ്ങളുടെ ദൈനംദിന വിഷയങ്ങളിൽ ഇടപെടാതെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും നുഴഞ്ഞുകയറി വർഗീയത വളർത്താനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.
ഇതിനെ കേരളത്തിന്റെ മതേതര മനസ് ചെറുത്തു തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എം.എസ്. മിനി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം എം. കരുണാകരൻ, ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫ്, പി. രവീന്ദ്രൻ, കെ.പി. സാബു, സാജു ജോസഫ്, കെ.എസ്. ചന്ദ്രശേഖരൻ, കെ. ഹരീഷ് എന്നിവർ പ്രസംഗിച്ചു.
