കൃ​ഷി​ക്കും മ​നു​ഷ്യ​ര്‍​ക്കും ഭീ​ഷ​ണി​യാ​യി കു​ട്ട​നാ​ട്ടി​ൽ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ള്‍ പെ​രു​കു​ന്നു; ക​രു​ത​ൽ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ വ്യാ​പി​ക്കു​ന്ന​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. കാ​വാ​ലം, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​രം ഒ​ച്ചു​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​ത്. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 11-ാം വാ​ർ​ഡി​ലാ​ണ് ഇ​വ ഏ​റ്റ​വു​മ​ധി​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​​മാ​യി ഇ​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടു​വ​രു​ന്നു. ഇ​പ്പോ​ൾ 12-ാം വാ​ർ​ഡി​ന്‍റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​യെ കാ​ണു​ന്നു​ണ്ട്.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​യു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ൾ ച​പ്പു​ച​വ​റു​ക​ൾ കൂ​ടി​ക്കി​ട​ക്കു​ന്ന​യി​ട​ങ്ങ​ൾ, മ​തി​ലു​ക​ൾ, ഭി​ത്തി​ക​ൾ ഇ​വി​ടെ​യെ​ല്ലാം ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.രാ​ക്ഷ​സ ഒ​ച്ചു​ക​ൾ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന ഇ​വ​യു​ടെ ശാ​സ്ത്ര​നാ​മം അ​ക്കാ​റ്റി​ന ഫു​ലി​ക്ക എ​ന്നാ​ണ്. ഗ​സ്‌​ട്രോ​പോ​ട ക്ലാ​സ് അ​ക്കാ​റ്റി​ന കു​ടും​ബ​ത്തി​ലെ അ​ക്കാ​റ്റി​ന ജ​നു​സി​ൽപ്പെട്ട ഇ​ന​മാ​യ ഇ​വ കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​യാ​ണ്.

പൊ​തു​വേ ഇ​വ​യെ അ​പ​ക​ട​കാ​രി​ക​ൾ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. വ​ൻതോ​തി​ൽ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു പു​റ​മേ മ​നു​ഷ്യ​രി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​നും ഇ​വ കാ​ര​ണ​മാ​കു​ന്നു.ഇ​ല​ക​ൾ തി​ന്നു​ന്ന ഇ​വ​യെ പ്ര​ധാ​ന​മാ​യും കൃ​ഷി​യി​ട​ങ്ങ​ൾ, കു​റ്റി​ക്കാ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം.

ഇ​വ​യു​ടെ സ്ര​വ​ങ്ങ​ൾ, കാ​ഷ്ട​ങ്ങ​ൾ എ​ന്നി​വ മ​നു​ഷ്യ​രി​ൽ എ​ത്തി​ച്ചേ​ർ​ന്നാ​ൽ വ​ള​രെ​യേ​റെ അ​പ​ക​ട​കാ​രി​യാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യെ കൈ​ക​ൾ​കൊ​ണ്ട് നേ​രി​ട്ടു സ്പ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. ഇ​വ​യു​ടെ സ്ര​വ​ങ്ങ​ൾ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലേ​ക്കെ​ത്തി​യാ​ൽ സ്പ​ർ​ശ​ന​മേ​റ്റ സ്ഥ​ല​ത്ത് അ​സ​ഹ്യ​മാ​യ ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് വി​ദ​ഗ്ധർ ​പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഇ​വി​ടെ വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.

ഇ​വി​ടെ പ​ഴു​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പ്ര​ത്യേ​കി​ച്ചു പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് ഇ​തു കൂ​ടു​ത​ലാ​യും അ​നു​ഭ​വ​പ്പെ​ടു​ക. പ്ര​തി​രോ​ധ​ശേ​ഷി കു​റ​വു​ള്ള​യാ​ളു​ക​ൾ ഇ​വ​യു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്. ഇ​വ​യു​ടെ സ്ര​വ​ങ്ങ​ൾ ശ​രീ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ഛർ​ദി, ശ​ക്ത​മാ​യ പ​നി, ത​ല​ച്ചോ​ർ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, അ​പ​സ്മാ​രം എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം.

റാ​റ്റ് ലം​ഗ് ഡി​സീ​സ് എ​ന്ന രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണി​വ. കൈ​ക​ൾകൊ​ണ്ടു തൊ​ടാ​തെ ഉ​പ്പു​ലാ​യ​നി ത​ളി​ച്ച് ഇ​വ​യെ ന​ശി​പ്പി​ക്കാം. തു​രി​ശു മി​ശ്രി​തം ത​ളി​ക്കു​ന്ന​തി​ലൂ​ടെ​യും ഇ​വ​യെ ന​ശി​പ്പി​ക്കാം. ച​ണ​ച്ചാ​ക്കു​ക​ളി​ൽ കാ​ബേ​ജി​ന്‍റെ ഇ​ല, പ​പ്പാ​യ തു​ട​ങ്ങി​യ​വ നി​ക്ഷേ​പി​ച്ചാ​ൽ ഇ​വ​യെ കൂ​ട്ട​ത്തോ​ടെ ആ​ക​ർ​ഷി​ക്ക​നാ​കും. പിന്നീ​ട് ഉ​പ്പു​വി​ത​റി ഇ​വ​യെ ന​ശി​പ്പി​ക്കാ​നാ​കും. ഇ​വ​യെ പാ​കം ചെ​യ്തു ക​ഴി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​മു​ണ്ട്.

കാ​വാ​ലം, കു​ന്നു​മ്മ പ്ര​ദേ​ശ​ത്ത് ഒ​ച്ചു​ക​ൾ നി​ല​വി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​വ​യെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​ജ്ഞ​ത കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കും. വി​ഷ​യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment