എ​ഐ ഉ​ച്ച​കോ​ടി​യെ ചൈ​നീ​സ് ച​ന്ത​യാ​ക്കി: രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ന്ത്യ​ൻ നി​ർ​മി​തി​യെ​ന്ന വ്യാ​ജേ​ന പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ച​ന്ത​യാ​ക്കി മാ​റ്റി​യെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യെ ലോ​ക​ത്തി​നു മു​ന്നി​ൽ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ഉ​ച്ച​കോ​ടി​യി​ലെ ഒ​രു സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച “ഓ​റി​യോ​ൺ’ എ​ന്ന റോ​ബോ​ട്ടി​ക് നാ​യ​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്. ഇ​ത് ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ത് ചൈ​നീ​സ് ക​മ്പ​നി​യാ​യ ‘യൂ​ണി​ട്രീ’​ നി​ർ​മി​ച്ച റോ​ബോ​ട്ട് ആ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. ഗാ​ൽ​ഗോ​ട്ടി​യാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്റ്റാ​ളി​ലാ​യി​രു​ന്നു ഈ ​പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.

ചൈ​നീ​സ് നി​ർ​മി​ത ഉ​ത്പ​ന്ന​ങ്ങ​ൾ “മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ’ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ഉ​ച്ച​കോ​ടി വെ​റും പി ​ആ​ർ നാ​ട​ക​മാ​യി മാ​റി​യെ​ന്നും, യ​ഥാ​ർ​ഥ ഇ​ന്ത്യ​ൻ പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.‌

വി​വാ​ദം കൊ​ഴു​ത്ത​തോ​ടെ, തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ചൈ​നീ​സ് റോ​ബോ​ട്ടി​നെ പ്ര​ദ​ർ​ശി​പ്പി​ച്ച സ്റ്റാ​ൾ ഉ​ട​ന​ടി നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഗാ​ൽ​ഗോ​ട്ടി​യ സ​ർ​വ​ക​ലാ​ശാ​ല സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment