അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനകീയസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ കൊന്നത്തടി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
നാലംഗ കുടുംബം തീപിടിത്തത്തില്‍ മരിച്ച സംഭവമുണ്ടായി ഒൻപതു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ജനകീയസമിതി നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ മേയ് ഒൻപതിനാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് തീപിടിച്ചതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റു മൃതദേഹങ്ങളെല്ലാം പൂര്‍ണമായി കത്തിച്ചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള്‍ ജനകീയ സമിതിനേതാക്കളായ ചെയർമാൻ അനില്‍ വിളക്കുന്നേല്‍, കണ്‍വീനര്‍ വിനോദ് കറുകപ്പിള്ളില്‍, ശുഭയുടെ സഹോദരന് വി.എസ്. ഗിരീഷ് എന്നിവര്‍ ഉന്നയിച്ചു.
