വാ​യ്പ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള ത​ർ​ക്കം! ‘ജോ​ജി’ സ്റ്റൈ​ലി​ൽ എ​യ​ർ​ഗ​ൺ പ്ര​യോ​ഗം; കൊ​ച്ചി​യി​ൽ യു​വാ​വി​നു ക​ഴു​ത്തി​ൽ വെ​ടി​യേ​റ്റു

പെ​രു​മ്പാ​വൂ​ർ: അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ “ജോ​ജി’​യി​ലെ രം​ഗ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ രീ​തി​യി​ൽ പെ​രു​ന്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചു വെ​ടി​വ​യ്പ്.

തു​രു​ത്തി പു​ന​ത്തി​ൽ കു​ടി വീ​ട്ടി​ൽ പി.​എ​ൻ. വി​ഷ്ണു (​സ​ന്ദീ​പ് 25)വി​നാ​ണ് വെ​ടി​യേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ തു​രു​ത്തി​യി​ൽ ത​ന്നെ​യു​ള്ള തു​രു​ത്തി​മാ​ലി വീ​ട്ടീ​ൽ കി​ര​ൺ ച​ന്ദ്(23)​നെ കു​റു​പ്പം​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തത്തു​ട​ർ​ന്നാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്നാ​ണ് വി​വ​രം.

“ജോ​ജി’ സി​നി​മ​യി​ൽ ഫ​ഹ​ദ് ഫാ​സി​ൽ ചെ​യ്ത ജോ​ജി എ​ന്ന ക​ഥാ​പാ​ത്രം ബാ​ബു​രാ​ജ് ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യ ജോ​മോ​ന്‍റെ ക​ഴു​ത്തി​ൽ വെ​ടി​വ​യ്ക്കു​ന്ന​തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ എ​യ​ർ ഗ​ൺ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷ​മാ​ണ് സം​ഭ​വം. വാ​യ്പ കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ലു​ള്ള ത​ർ​ക്കം വെ​ടി​വ​യ്പ്പി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

കി​ട്ടാ​നു​ള​ള പ​ണം കി​ര​ണി​ന്‍റെ വീ​ടി​നു സ​മീ​പം തു​രു​ത്തി​യി​ൽ​വ​ച്ചു തി​രി​കെ ചോ​ദി​ക്കാ​ൻ ചെ​ന്ന വി​ഷ്ണു​വി​നെ ചീ​ത്ത വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചു ക​ഴു​ത്തി​ൽ വെ​ടി​യു​തി​ർ​ത്തെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​യ​ർ​ഗ​ൺ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

വെ​ടി ഉ​തി​ർ​ത്ത കി​ര​ൺ ടു ​വീ​ല​ർ വ​ർ​ക്ക്ഷോ​പ് ന​ട​ത്തു​ക​യാ​ണ്. വി​ഷ്ണു​വി​നു പെ​യി​ന്‍റിം​ഗ് ജോ​ലി​യാ​ണ്.

Related posts

Leave a Comment