മ​ക​ളെ മ​ർ​ദി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത് ഭാ​ര്യാ മാ​താ​വ്; അ​മ്മാ​യി​യ​മ്മ​യു​ടെ വീ​ട് അ​ഗ്നി​ക്കി​ര​യാ​ക്കി മ​രു​മ​ക​ൻ

കോ​ഴി​ക്കോ​ട്: മ​ക​ളെ മ​ർ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് ഭാ​ര്യാ മാ​താ​വി​ന്‍റെ വീ​ടി​ന് തീ​വ​ച്ച് യു​വാ​വ്. കാ​ര​ശേ​രി വ​ലി​യ​പ​റ​മ്പ് ജ​മീ​ല​യു​ടെ വീ​ടി​നാ​ണ് മ​രു​മ​ക​ൻ റ​ഷീ​ദ്‌ തീ​യി​ട്ട​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

റ​ഷീ​ദ്‌ ഭാ​ര്യ​യെ വാ​ട​ക​വീ​ട്ടി​ൽ​വ​ച്ച് മ​ർ​ദി​ക്കു​മാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ജ​മീ​ല എ​ത്തു​ക​യും വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ ഇ​യാ​ളു​ടെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ട് വ​ന്ന​തി​നു​ശേ​ഷ​മാ​ണ് റ​ഷീ​ദ് വീ​ടി​ന് തീ​വ​ച്ച​ത്.

റ​ഷീ​ദി​നെ മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത്‌ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു

Related posts

Leave a Comment