കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു! ഒടുവില്‍ പോലീസ് അജീഷിനെ പൊക്കി; ഒപ്പം ബൈക്കും

കു​മ​ര​കം: കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴു​കു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി.

കു​മ​ര​കം മേ​ലേ​ക്ക​ര എം.​ജി.​ അ​ജീ​ഷി(41)നെ​യാ​ണ് കു​മ​ര​കം എ​സ്ഐ. എ​സ്. സു​രേ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

കു​മ​ര​കം മേ​ലേ​ക്ക​ര ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല വി​ല്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ഷ്‌‌ട്ര ​ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പന്ന​ങ്ങ​ൾ ബൈ​ക്കി​ൽ എ​ത്തി​ച്ച് വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി 7.30ന് ​വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് പ്ര​തി​യേ​യും 100 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് ഒ​ളി​പ്പി​ച്ചു വെ​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ​ച്ചു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Related posts

Leave a Comment