സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ല​മു​റ കേ​ട്ട് ഓടിയെത്തി കരയ്ക്കെത്തിച്ചെങ്കിലും; പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ഒഴുക്കിൽപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ മകന് ദാരുണ മരണം

മു​വാ​റ്റു​പു​ഴ: സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മൂ​വാ​റ്റു​പു​ഴ കി​ഴ​ക്കേ​ക്ക​ര ആ​ശ്ര​മ​ക്കു​ന്ന് കോ​ഞ്ഞി​ര​വേ​ലി​ൽ എ​സ്. മ​ജീ​ദി​ന്‍റെ (ചെ​ന്പ​ൻ) മ​ക​ൻ അ​ക്ബ​ർ​ഷാ (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ​പു​ര ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ല​മു​റ കേ​ട്ട നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ സ​മീ​പ​ത്തു നി​ന്നു​ത​ന്നെ മു​ങ്ങി​യെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യാ​ണ്.

അ​മ്മ: ത​നൂ​ജ പു​ന്ന​മ​റ്റം ബം​ഗ്ലാ​വ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ഹി​ൻ​ഷാ, അ​ൽ​ഷാ ഫാ​ത്തി​മ (ഈ​സ്റ്റ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി).

Related posts

Leave a Comment