ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അ​മി​ത് ഷാ​യ്ക്ക് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ ത്സാ​ന്‍​സി​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യു​മാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കേ​ര​ള ഘ​ട​കം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യ്ക്ക് ക​ത്ത് ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ൽ എ​ത്തി​യ അ​മി​ത് ഷാ​യ്ക്ക് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ര്യ​നാ​ണ് ക​ത്ത് നേ​രി​ട്ട് ന​ൽ​കി​യ​ത്.

ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ജോ​ർ​ജ് കു​ര്യ​ൻ ക​ത്ത​യ​ച്ചി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഈ ​മാ​സം 19 ന് ​ഒ​ഡീ​ഷ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ ഡ​ല്‍​ഹി പ്രോ​വി​ന്‍​സി​ലെ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍​ക്കും നേ​രേ​യാ​ണ് ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും കു​റ്റ​ക​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. കു​റ്റ​ക്കാ​ര്‍ ആ​രാ​യി​രു​ന്നാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ജോ​ര്‍​ജ് കു​ര്യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment