നെടുമങ്ങാട് വീ​ടു ക​യ​റി ആ​ക്ര​മിച്ച്  മാല കവർന്ന സംഭവം; മൂന്നംഗ സംഘത്തിലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്‌: വീ​ടു ക​യ​റി ആ​ക്ര​മി​ച്ച് സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ പി​ടി​യി​ൽ. തി​രു​മ​ല വേ​ട്ട​മു​ക്ക് ഉ​ദ​യ​ഗി​രി ന​ഗ​ർ കാ​ട്ടി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (ശ​ശി, 25 ) നെയാണ് ​നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​രം 3.30 ന് ​ക​ര​കു​ളം ത​റ​ട്ട പു​ള്ളി​ക്കോ​ണം സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ര​മ, മ​ക​ൾ സു​ചി​ത്ര, മ​രു​മ​ക​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ സു​ജി​ത്തി​നോ​ടു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ സ​മ​യം സു​ജി​ത് വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം സ​ന്തോ​ഷി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പേ​രി​ൽ പൂ​ജ​പ്പു​ര, വ​ട്ടി​യൂ​ർ​ക്കാ​വ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി, കൂ​ലി​ത്ത​ല്ല്, പോ​ലീ​സി​നെ ആ​ക്ര​മി​ച്ചത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​രു​വി​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ക്ര​മി സം​ഘം ത​റ​ട്ട മാ​വു​വി​ള വീ​ട്ടി​ൽ അ​രു​ണി​ന്‍റെ ഓ​ട്ടോ​റി​ക്ഷ ത​ക​ർ​ക്കു​ക​യും, വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ലു​ൾ​പ്പെ​ട്ട ര​ണ്ട് പേ​ർ ഒ​ളി​വി​ലാ​ണ്.

Related posts