യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്; ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം  നഗരസഭസ്ഥാപിച്ച ഇരുമ്പുപാലം അപകടാവസ്ഥയിൽ; അടിയന്തിരമായി  പുതിയപാലം നിർമ്മിക്കണമെന്ന് നാട്ടുകാർ

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ ക​നാ​ലു​ക​ൾ​ക്ക് കു​റു​കെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥാ​പി​ച്ച ഇ​രു​ന്പ് ന​ട​പ്പാ​ല​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കൊ​മേ​ഴ്സ്യ​ൽ ക​നാ​ലി​ന് കു​റു​കെ ഇ​രു​ന്പു​പാ​ല​ത്തി​ന് സ​മീ​പം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ന​ട​പ്പാ​ല​വും ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ചു​ങ്ക​ത്തെ ഡോ​ക് യാ​ർ​ഡി​ന് സ​മീ​പം പോ​ഞ്ഞി​ക്ക​ര​യി​ലേ​ക്ക് സ്ഥാ​പി​ച്ച ഇ​രു​ന്പു ന​ട​പ്പാ​ല​വു​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

പോ​ഞ്ഞി​ക്ക​ര​യി​ലെ പാ​ലം ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ണ്‍​സി​ൽ നി​ല​വി​ലി​രു​ന്ന കാ​ല​ത്താ​ണ് സ്ഥാ​പി​ച്ച​ത്. യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ച്ചി​രു​ന്ന പോ​ഞ്ഞി​ക്ക​ര​യെ എ​ളു​പ്പ​ത്തി​ൽ ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​രു​ന്പു​ന​ട​പ്പാ​ലം സ്ഥാ​പി​ച്ച​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ലം നി​ല​വി​ൽ ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്കു​ള്ള ഇ​റ​ക്കു​ക​ളി​ലെ പ​ടി​ക​ളി​ലൊ​ന്ന് അ​ട​ർ​ന്ന് പോ​യി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ല പ​ടി​ക​ളും ഇ​രു​ന്പ് ക​ന്പി​ക​ൾ കൊ​ണ്ട് കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പാ​ല​ത്തി​ന് കു​റ​ച്ചു​തെ​ക്കു​മാ​റി പു​തി​യ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​മ​യ​ലാ​ഭ​ത്തി​നാ​യി യാ​ത്ര​ക്കാ​ർ ഇ​ന്നും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ഇ​രു​ന്പു​പാ​ല​ത്തി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ഇ​ത് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം അ​പ​ക​ടാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന​വീ​ക​രി​ച്ച​താ​ണ് ഇ​രു​ന്പു​പാ​ല​ത്തി​ന് കി​ഴ​ക്കു​വ​ശ​മു​ള്ള ന​ട​പ്പാ​ലം.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ ​ഇ​രു​ന്പ് ന​ട​പ്പാ​ല​ത്തി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലെ ഇ​രു​ന്പ് പ്ലേ​റ്റു​ക​ൾ ദ്ര​വി​ച്ചു​പോ​യ​താ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ദ്ര​വി​ച്ച പ്ലേ​റ്റു​ക​ൾ​ക്കി​ട​യി​ൽ യാ​ത്ര​ക്കാ​രു​ടെ കാ​ലു​ക​ൾ പെ​ട്ടു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

നേ​ര​ത്തെ പാ​ല​ത്തി​ന്‍റെ ഇ​രു​ന്പ് പ്ലാ​റ്റ് ഫോം ​പൂ​ർ​ണ​മാ​യും ദ്ര​വി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും പി​ന്നീ​ട് പു​തി​യ ഇ​രു​ന്പു​ന​ട​പ്പാ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി പു​ന​ർ​നി​ർ​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ടി​യ​ന്തി​ര​മാ​യി പാ​ല​ത്തി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ലെ ദ്ര​വി​ച്ച ഇ​രു​ന്പു പ്ലേ​റ്റു​ക​ൾ മാ​റ്റി​യി​ല്ലാ​യെ​ങ്കി​ൽ വ​ൻ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.

Related posts