പ​ണം അ​യ​ച്ച​ത് മാ​റി പോ​യി, തി​രി​കെ വ​ന്ന് മു​ഴു​വ​ൻ പ​ണ​വും ന​ല്കി, പി​ന്നാ​ലെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ വാ​ഴ്ത്തു​പാ​ട്ടു​ക​ൾ

മീ​റ​റ്റ്: ഡി​ജി​റ്റ​ൽ പെ​യ്‌​മെ​ന്‍റു​ക​ളു​ടെ കാ​ല​ത്ത് ചെ​റി​യൊ​രു അ​ശ്ര​ദ്ധ പോ​ലും വ​ലി​യ ന​ഷ്‌​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു അ​ശ്ര​ദ്ധ​മാ​യ നി​മി​ഷ​ത്തി​ൽ ത​നി​ക്ക് ന​ഷ്‌​ട​പ്പെ​ട്ട പ​ണം തി​രി​കെ കി​ട്ടി​യ സം​ഭ​വം വി​വ​രി​ക്കു​ന്ന ഗു​ണെ എ​ന്ന യു​വാ​വി​ന്‍റെ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് സം​ഭ​വം. ബം​ഗ​ളു​രു​വി​ലെ ഹിം​ഗ്ലി​ഷ്‌ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ യു​വാ​വ് ലി​ങ്ക്ഡി​നി​ലാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഒ​രു ദി​വ​സ​ത്തേ​ക്ക് ന​ഗ​ര​ത്തി​ലെ​ത്തി​യ ക്ല​യ​ന്‍റു​മാ​യി വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മീ​റ്റിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു ഗു​ണെ. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഗു​ണെ മീ​റ്റിം​ഗ് സ്ഥ​ല​ത്തെ​ത്തി​യ​ത്. 156 രൂ​പ​യാ​യി​രു​ന്നു ഓ​ട്ടോ​ക്കൂ​ലി. എ​ന്നാ​ൽ മീ​റ്റിം​ഗി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ 156 രൂ​പ​യ്‌​ക്ക് പ​ക​രം 15,682 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. എ​ത്ര രൂ​പ​യാ​ണ് ന​ൽ​കി​യ​തെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ പോ​ലും യു​വാ​വ് മെ​ന​ക്കി​ട്ടി​ല്ല.

രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​ണ് ക്ല​യ​ന്‍റു​മാ​യി മീ​റ്റിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ​മ​യം വൈ​കി​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ല. വ​ലി​യ നി​രാ​ശ​യി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങി വ​രു​മ്പോ​ഴാ​ണ് ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ൽ​ത്താ​ഫ് ത​ന്നെ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് യു​വാ​വ് ശ്ര​ദ്ധി​ച്ച​ത്. അ​പ്പോ​ഴും ത​നി​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധ​ത്തെ​ക്കു​റി​ച്ച് താ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

യു​വാ​വി​ന്‍റെ അ​രി​കി​ലേ​ക്ക് വ​ന്ന അ​ൽ​ത്താ​ഫ് ന​ട​ന്ന കാ​ര്യം ഗു​ണെ​യോ​ട് പ​റ​ഞ്ഞ ശേ​ഷം അ​ദ്ദേ​ഹം അ​യ​ച്ച പ​ണം മു​ഴു​വ​ൻ തി​രി​കെ അ​യ​ച്ചു​ന​ൽ​കി. ത​ന്‍റെ ഓ​ട്ടോ​ക്കൂ​ലി​യോ വെ​യി​റ്റിം​ഗ് ചാ​ർ​ജോ പോ​ലും വാ​ങ്ങാ​ൻ അ​ൽ​ത്താ​ഫ് ത​യ്യാ​റാ​യി​ല്ലെ​ന്നും ഗു​ണെ പ​റ​യു​ന്നു. ഈ ​ലോ​ക​ത്ത് ഇ​ങ്ങ​നെ​യും മ​നു​ഷ്യ​രു​ണ്ടോ​യെ​ന്ന് ഓ​ർ​ത്ത് താ​ൻ അ​മ്പ​ര​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

എ​ന്നാ​ൽ, ര​ണ്ടാ​ഴ്‌​ച​യ്‌​ക്ക് ശേ​ഷം അ​ന്ന​ത്തെ ക്ല​യ​ന്‍റു​മാ​യി മീ​റ്റിം​ഗ് ന​ട​ക്കു​ക​യും അ​ത് വി​ജ​യി​ക്കു​ക​യും ചെ​യ്‌​തു. ആ ​നി​മി​ഷ​ത്തി​ൽ ത​നി​ക്ക് ആ​ദ്യം ഓ​ർ​മ്മ വ​ന്ന​ത് അ​ൽ​ത്താ​ഫി​ന്‍റെ മു​ഖ​മാ​ണെ​ന്ന് ഗു​ണെ പ​റ​യു​ന്ന​ത്. ത​ന്‍റെ ഏ​റ്റ​വും മോ​ശം പ്ര​ഭാ​തം ക​ണ്ട മ​നു​ഷ്യ​നാ​ണ് അ​ൽ​ത്താ​ഫെ​ന്നും അ​ന്ന് ഓ​ട്ടോ​ക്കൂ​ലി​യു​ൾ​പ്പ​ടെ ചെ​റി​യൊ​രു തു​ക അ​ദ്ദേ​ഹ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തെ​ന്നും ഗു​ണെ പ​റ​യു​ന്നു.

പ​ണം തി​രി​കെ ല​ഭി​ച്ച​തി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി അ​ൽ​ത്താ​ഫി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് ത​ന്‍റെ മ​ന​സ് നി​റ​ച്ച​തെ​ന്ന് ഗു​ണൈ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​മി​ക്ക​വ​രും ത​നി​ക്ക് പ​ണം തി​രി​കെ ല​ഭി​ച്ച​തി​നെ ഭാ​ഗ്യ​മെ​ന്ന് ക​രു​തി ജീ​വി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ ഭാ​ഗ്യ​ത്തി​നും സ​ത്യ​സ​ന്ധ​ത​യ്ക്കും ഇ​ട​യി​ലു​ള്ള വ്യ​ത്യാ​സം പ​ല​ർ​ക്കും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment