ആലിയയുടെ സാരികൾ വില്പനയ്ക്ക്; വിറ്റ് കിട്ടുന്ന പണത്തിന്‍റെ ഉദ്ദേശം ഇതോ?

ആ​ലി​യ ഭ​ട്ട്, ര​ണ്‍​വീ​ര്‍ സിം​ഗ് ചി​ത്രം റോ​ക്കി ഓ​ര്‍ റാ​ണി കി ​പ്രേം ക​ഹാ​നി പ്രേ​ക്ഷ​ക പ്രീ​തി നേ​ടി മു​ന്നേ​റു​ക​യാ​ണ്. ഇ​തി​ലെ ഗാ​ന​രം​ഗ​ങ്ങ​ളും നാ​യി​ക​യാ​യ ആ​ലി​യ ഭ​ട്ടി​ന്‍റെ ലു​ക്കും എ​ങ്ങും ച​ര്‍​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. ആ​ലി​യ ഉ​ടു​ത്ത സാ​രി​യാ​ണ് ച​ര്‍​ച്ച​ക​ളി​ല്‍ പ്ര​ധാ​നം.

വ​ള​രെ ഭം​ഗി​യു​ള്ള​തും നേ​ര്‍​ത്ത​തു​മാ​യ ഷി​ഫോ​ണ്‍ സാ​രി​യാ​ണ് ആ​ലി​യ ഭ​ട്ട് അ​ണി​ഞ്ഞ​ത്. സി​നി​മ ഇ​റ​ങ്ങി അ​ധി​കം ക​ഴി​യും മു​ന്‍​പ് താ​ന്‍ ഈ ​സി​നി​മ​യി​ലും, സി​നി​മ​യു​ടെ ഭാ​ഗ​മാ​യും ഉ​ടു​ത്ത സാ​രി​ക​ള്‍ വി​ല്‍​ക്കു​ന്നു എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഇ​തി​ന്‍റെ പ​ര​സ്യം ആ​ലി​യ സ്വ​ന്തം ഇ​ന്‍​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ല്‍ പോ​സ്റ്റ് ചെ​യ്തു.

ഈ ​സാ​രി പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും യു​വ​തി​ക​ളു​ടെ​യും മ​ന​സു​ക​ള്‍ കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. ഈ ​സാ​രി അ​വ​ര്‍​ക്ക് സ്വ​ന്ത​മാ​ക്കാ​നാ​യാ​ണ് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്- ആ​ലി​യ പ​റ​ഞ്ഞു. ഡി​സൈ​ന​ര്‍ മ​നീ​ഷ് മ​ല്‍​ഹോ​ത്ര​യു​മാ​യി ചേ​ര്‍​ന്നാ​ണ് ഇ​ങ്ങ​നെ​യൊ​രു ഉ​ദ്യ​മ​ത്തി​ന് ആ​ലി​യ തു​ട​ക്ക​മി​ടു​ന്ന​ത്.

ഈ ​സാ​രി​ക​ള്‍ വി​റ്റു​കി​ട്ടു​ന്ന പ​ണം കൊ​ണ്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ആ​ലി​യ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ല്‍​കരി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി സ്‌​നേ​ഹ എ​ന്ന സം​ഘ​ട​ന വ​ഴി മു​ഴു​വ​ന്‍ തു​ക​യും വി​നി​യോ​ഗി​ക്കുമെന്ന് ആലിയ വ്യക്തമാക്കി.

Related posts

Leave a Comment