സുഖമായി ഉറങ്ങിക്കോ മോളേ ഇനി നീ… നാ​ലു​പേ​രെ ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ച കു​ഞ്ഞു​മാ​ലാ​ഖ ആ​ലി​ന്‍ നാ​ളെ പ​റ​ന്നു​യ​രും

പ​ത്തു​മാ​സ​ത്തെ ത​ന്‍റെ ഇ​ഹ​ലോ​ക ജീ​വി​ത​ത്തി​ൽ നാ​ലു​പേ​രെ ജീ​വി​ത​ത്തി​ലേ​ക്കു ന​യി​ച്ച ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി കു​ഞ്ഞു​മാ​ലാ​ഖ ആ​ലി​ന്‍ നാ​ളെ പ​റ​ന്നു​യ​രും. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വെ​ന്ന ബ​ഹു​മ​തി​യോ​ടെ ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ ഭൗ​തി​ക​ശ​രീ​രം നാ​ളെ രാ​വി​ലെ വീ​ട്ടി​ല്‍ കൊ​ണ്ടു​വ​രും. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്‌​ഐ പ​ള്ളി​യി​ലെ ക​ല്ല​റ ഏ​റ്റു​വാ​ങ്ങും. അ​തീ​വ ദുഃ​ഖ​ത്തി​നി​ട​യി​ലും സ്വ​ന്തം മ​ക​ളു​ടെ അ​വ​യ​വ​ങ്ങ​ള്‍ നാ​ല് കു​ഞ്ഞു​ങ്ങ​ള്‍​ക്കു പു​തു​ജീ​വ​ന്‍ പ​ക​ര്‍​ന്ന​ല്ലോ​യെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് അ​രു​ണ്‍ ഏ​ബ്ര​ഹാ​മും ഷെ​റി​നും.

മു​ന്‍ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​ല്ല​പ്പ​ള്ളി വെ​സ്റ്റ് കോ​ഴ​ഞ്ചേ​രി മ​ല​യാ​റ്റൂ​ര്‍ വാ​ലു​മ​ണ്ണി​ല്‍ റെ​ജി ശാ​മു​വേ​ലി​ന്‍റെ മ​ക​നാ​ണ് അ​രു​ണ്‍ ഏ​ബ്ര​ഹാം. മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് പു​ളി​ഞ്ചി​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ് അ​ധ്യാ​പി​ക കൂ​ടി​യാ​യ ഷെ​റി​ന്‍ ആ​ന്‍ ജോ​ണ്‍. ഇ​വ​രു​ടെ ഏ​ക​മ​ക​ളാ​യി​രു​ന്നു ആ​ലി​ന്‍ ഷെ​റി​ന്‍ എ​ബ്ര​ഹാം.

തീ​വ്ര ദുഃ​ഖ​ത്തി​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു​വേ​ണ്ടി മാ​താ​പി​താ​ക്ക​ള്‍ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ന​ന്ദി അ​റി​യി​ച്ചു. ആ ​കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചി​ന് എം​സി റോ​ഡി​ല്‍ പ​ള്ളം ബോ​ര്‍​മ ജം​ഗ്ഷ​നു സ​മീ​പ​ത്ത് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ആ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​ത്തു​മാ​സം പ്രാ​യ​മു​ള്ള ആ​ലി​നൊ​പ്പം അ​മ്മ ഷെ​റി​നും അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​ടെ കാ​റു​മാ​യാ​ണ് ഇ​വ​രു​ടെ കാ​ര്‍ കൂ​ട്ടി​യി​ടി​ച്ച​ത്. ഷെ​റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​നും ജെ​സി​യും ഇ​പ്പോ​ഴും പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ കു​ഞ്ഞി​നെ ച​ങ്ങ​നാ​ശേ​രി​യി​ലെ​യും തി​രു​വ​ല്ല​യി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലും പി​ന്നീ​ട് ക​ഴി​ഞ്ഞ ഏ​ഴി​ന് കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്കും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​പ്പോ​ള്‍ കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​താ​ക​ട്ടെ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ ച​രി​ത്ര​ത്തി​ലെ ഒ​രു ച​രി​ത്ര നി​മി​ഷ​വു​മാ​യി.

കു​ട്ടി​യു​ടെ ര​ണ്ട് വൃ​ക്ക​ക​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് നെ​ഫ്രോ​ള​ജി വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​ക്കാ​ണു ന​ല്കി​യ​ത്. ക​ര​ള്‍ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കും ഹൃ​ദ​യ വാ​ല്‍​വ് തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും ര​ണ്ട് നേ​ത്ര പ​ട​ല​ങ്ങ​ള്‍ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്കും രാ​ത്രി​യി​ല്‍ ത​ന്നെ എ​ത്തി​ച്ചു. ‌

ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ക​ര​ള്‍ മാ​റ്റി​വ​യ്ക്കു​ന്ന​ത്. അ​തി സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​കി​യ​യാ​ണി​ത്. സം​സ്ഥാ​ന​ത്ത് മ​ര​ണാ​നാ​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ ക​ര​ള്‍ സ്വീ​ക​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​യാ​ണി​ത്.

Related posts

Leave a Comment