മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ ടാ​റിം​ഗ് ക​ഴിഞ്ഞു; വ​ശ​ങ്ങ​ളി​ലെ ഉ​യ​ര​ക്കൂ​ടു​ത​ൽ അ​പ​ക​ട​ക്കെ​ണി​യാ​കുന്നു

വ​ട​ക്ക​ഞ്ചേ​രി: ടാ​റിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ൾ വ​ശ​ങ്ങ​ളി​ലെ ഉ​യ​ര​ക്കൂ​ടു​ത​ലാ​യി പ്ര​ശ്നം. മം​ഗ​ലം – ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലാ​ണ് പു​തി​യ പ്ര​ശ്നം രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.കാ​റു​ൾ​പ്പെ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​ശ​ത്തേ​ക്ക് ഇ​റ​ക്കി ക​യ​റ​ണ​മെ​ങ്കി​ൽ ബു​ദ്ധി​മു​ട്ടാ​ണ്. ക​ട​ക​ളി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​നം സൈ​ഡാ​ക്കാ​നും വാ​ഹ​നം ചാ​ടി​ക്ക​ണം. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

വ​ള്ളി​യോ​ട് മി​നി, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് തു​ട​ങ്ങി​യ ഭാ​ഗ​ത്തെ​ല്ലാം ഉ​യ​ര​ക്കൂ​ടു​ത​ൽ അ​പ​ക​ട​കു​രു​ക്കാ​കു​ന്നു​ണ്ട്. ഉ​യ​ര​കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​ണ്ണി​ട്ടും മ​റ്റും ഉ​യ​ര​വ്യ​ത്യാ​സം ഇ​ല്ലാ​താ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ടാ​റിം​ഗ് ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യാ​യി​ട്ടും അ​തു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ല​ത്തൂ​ർ ഡി​വി​ഷ​നു കീ​ഴി​ൽ മൂ​ന്ന് റീ​ച്ചു​ക​ളാ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്.

മം​ഗ​ലം​പാ​ലം മു​ത​ൽ വ​ള്ളി​യോ​ട് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, മു​ട​പ്പ​ല്ലൂ​ർ മു​ത​ൽ പ​ന്തം​പ​റ​മ്പ്, ചി​റ്റി​ല​ഞ്ചേ​രി മു​ത​ൽ നെ​ന്മാ​റ കോ​ള​ജ് വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ഭേ​ദ​പ്പെ​ട്ട ടാ​റിം​ഗ് ന​ട​ന്ന​ത്.

അ​തു​വ​രെ കു​ഴി​ക​ളി​ൽ ക്വാ​റി വേ​സ്റ്റ് നി​റ​ച്ചാ​യി​രു​ന്നു പാ​ത​ന​വീ​ക​ര​ണം. കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​രി പാ​ത​യു​ടെ ശ​രി​യാ​യ വി​ക​സ​നം ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ത നാ​ലു​വ​രി​പാ​ത​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ളേ​റെ ചെ​ല​വ​ഴി​ച്ച് സ​ർ​വേ​ക​ളും മ​റ്റും ന​ട​ത്തി റോ​ഡി​ലും പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലും മാ​ർ​ക്ക് ചെ​യ്തു. മ​ല​യോ​ര​ഹൈ​വേ പ​ട്ടി​ക​യി​ലും പാ​ത​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

വ​ലി​യ വി​ക​സ​നം വ​രു​ന്നെ​ന്ന് പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​രും പാ​ത​യെ അ​വ​ഗ​ണി​ച്ചു. സ​ർ​ക്കാ​ർ റോ​ഡെ​ല്ലാം റെ​ഡി​യാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ വാ​ഹ​നം ഓ​ടി​ക്കാ​നാ​കാ​ത്ത വി​ധം സം​സ്ഥാ​ന​പാ​ത ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന​തി​നാ​ലാ​ണ് ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ങ്ങി താ​ത്കാ​ലി​ക ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.​മം​ഗ​ലം​പാ​ല​ത്തി​ന​ടു​ത്തും ഇ​ത്ത​രം കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment