കൊ​ടും​വ​ള​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും; കു​റ്റി​പ്പാ​ടം- ആ​ന​മാ​റി റോ​ഡി​ൽ ഭീ​ഷ​ണി​യാ​യി അ​പ​ക​ട​വ​ള​വ്

മു​ത​ല​മ​ട: ക​റ്റി​പ്പാ​ടം ആ​ന​മാ​റി​യി​ലെ കു​ത്ത​നെ​യു​ള്ള വ​ള​വു​പാ​ത​യി​ൽ എ​തി​ർ​വ​ശ​ത്തു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​നാ​വാ​ത്ത​ത് യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി.

ഈ ​സ്ഥ​ല​ത്ത് റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു വീ​ടു​ക​ളു​ടെ മ​റ​വു​കാ​ര​ണ​മാ​ണ് വാ​ഹ​നം മു​ഖാ​മു​ഖ​മെ​ത്തി പെ​ട്ടെ​ന്ന് നി​ർ​ത്തേ​ണ്ട​താ​യി​വ​രു​ന്ന​തും നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തും.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും സീ​ബ്രാ ലൈ​ൻ സ്പീ​ഡ് ബ്രേ​ക്ക​ർ, മി​റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ൾ പ​ല​ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്. ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് കു​റ്റി​പ്പാ​ടം എ​ൽ​പി സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വ​ന്നു​പോ​കു​ന്ന​ത്.

Related posts

Leave a Comment