ര​ണ്ട് വ​യ​സു​കാ​രി​യു​ടെ ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി​യ; ര​ക്ഷ​ക​രാ​യി അ​ഗ്നി ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ

നാ​ദാ​പു​രം: ക​ളി​ക്കു​ന്ന​തി​നി​ടെ അ​ലൂ​മി​നി​യം പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് നാ​ദാ​പു​രം അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​ക​രാ​യി. ഉ​മ്മ​ത്തൂ​ർ ക​ള​ത്ത​റ അ​ന​സി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ആ​ലി​യ​യു​ടെ ത​ല​യി​ലാ​ണ് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പാ​ത്രം കു​ടു​ങ്ങി​യ​ത്.

വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി പാ​ത്രം ത​ല​യി​ൽ വ​യ്ക്കു​ക​യും ത​ല പൂ​ർ​ണ​മാ​യും പാ​ത്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ പ​ല വി​ധ​ത്തി​ൽ ശ്ര​മി​ച്ചെ​ങ്കി​ലും പാ​ത്രം ഊ​രി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നാ​ദാ​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ കു​ട്ടി​യു​മാ​യി വീ​ട്ടു​കാ​ർ എ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ട​ർ, സ്പ്രെ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പാ​ത്രം മു​റി​ച്ചു​മാ​റ്റി​യാ​ണ് കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. വ​രു​ൺ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മ​ധു​പ്ര​സാ​ദ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ്‌ സാ​നീ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment