എല്ലാം ശരിയാകും; മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു സൗ​ഹൃ​ദ വേ​ദി​ക​ളൊ​രു​ക്കി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്

ആ​ലു​വ: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സു​ക​ൾ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള അ​തി​വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​ൻ വേ​ദി​ക​ളൊ​രു​ക്കി എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര വേ​ദി​യും സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യാ​ണ് പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്.

ജി​ല്ല​യി​ൽ ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ എ​ന്നീ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യാ​ണ് സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്ന്എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പോ​ലീ​സു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നും സൗ​ഹൃ​ദ​വേ​ദി അ​വ​സ​ര​മൊ​രു​ക്കും. ഇ​നി വ​രു​ന്ന സം​ഗ​മ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ർ​ദേ​ശ​ങ്ങ​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രി​ൽനി​ന്ന് സ്വീ​ക​രി​ക്കു​മെ​ന്നും എ​സ്പി അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ 9.30 ന് ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​ലു​വ​യി​ലെ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ആ​ലു​വ സ​ബ്ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ എ​ന്നീ സ​ബ്ഡി​വി​ഷ​കൾക്കു കീ​ഴി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​താ​ത് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന്‍റെ കാ​ര്യാ​ല​യം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Related posts

Leave a Comment