മുത്തുമണിയെ ചേട്ടന്‍ പെട്ടുട്ടോ..! ടി​ക്‌​ടോ​ക് താ​രം അമ്പിളി പ്ല​സ്ടു​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​റു​മാ​സം മുമ്പ്‌; സംഭവം പുറത്താകാനുള്ള കാരണം ഇങ്ങനെ…

വെ​ള്ളി​ക്കു​ള​ങ്ങ​ര‌/​വ​ട​ക്കാ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 19 കാ​ര​നാ​യ ടി‌​ക്‌​ടോ​ക് താ​രം റി​മാ​ൻ​ഡി​ൽ.

അ​ന്പി​ളി എ​ന്ന പേ​രി​ൽ ടി​ക്‌​ടോ​ക്കി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും അ​റി​യ​പ്പെ​ടു​ന്ന വ​ട​ക്കാ​ഞ്ചേ​രി കു​ന്പ​ള​ങ്ങാ​ട് പ​ള്ളി​യ​ത്തു​പ​റ​ന്പി​ൽ വി​ഘ്നേ​ഷ് കൃ​ഷ്ണ​യെ​യാ​ണു വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

പ്ല​സ്ടു​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ആ​റു​മാ​സം മു​ന്പാ​ണ് ഇ​യാ​ൾ പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​വ​ർ അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണു പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ലും ചൈ​ൽ​ഡ് ലൈ​നി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണു വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു നി​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്പി​ളി എ​ന്ന പേ​രി​ൽ ഇ​യാ​ളു​ടെ വീ​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Related posts

Leave a Comment