ഹൈക്കോടതി ഉത്തരവിട്ടു; അമീയ വീണ്ടും കണക്ക് പരീക്ഷ എഴുതും; പരീക്ഷ സമയത്ത് വിദ്യാർഥിനിക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പർ

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസിൽ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.

കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് ​​രാ​​വി​​ലെ പ​​രീ​​ക്ഷ എ​​ഴു​​തി ഉ​​ച്ച​​യ്ക്കു പു​​റ​​ത്തി​​റ​​ങ്ങി​ കൂ​​ട്ടു​​കാ​​രു​​മാ​​യി ചോ​​ദ്യ​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം ചെ​​യ്ത​​പ്പോ​​ഴാ​​ണു ത​​നി​​ക്കു കി​​ട്ടി​​യ​​തു പ​​ഴ​​യ ചോ​​ദ്യ​​ക്ക​​ട​​ലാ​​സാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ലെ ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യി​​ൽ അ​​മീ​​യ ഇ​​ര​​യാ​​യ​​താ​​യി​​രി​​ക്കാ​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ളുടെ സംശയം.

Related posts