അ​മേ​രി​ക്ക​ൻ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കി​ല്ല, ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക് ഇ​റാ​ൻ: മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

ദു​ബാ​യ്: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തോ​ടെ വെ​ടി​നി​ർ​ത്ത​ൽ നീ​ക്ക​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ‌. അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ.

പാ​ക്കി​സ്ഥാ​ൻ വ​ഴി​യു​ള്ള ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഈ​ജി​പ്തും തു​ർ​ക്കി​യും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ച്ചു​തു​ട​ങ്ങി. ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ അ​ല്ലെ​ങ്കി​ൽ ഇ​സ്താം​ബു​ൾ വേ​ദി​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു പ​ക​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണു നി​ല​വി​ലെ ച​ർ​ച്ചാ​വി​ഷ​യം.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ബു​ധ​നാ​ഴ്ച സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് വെ​ടി​നി​ർ​ത്ത​ൽ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ട്രം​പ് ത​ന്‍റെ “ട്രൂ​ത്ത് സോ​ഷ്യ​ൽ’ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ക്കി​യാ​ൽ മാ​ത്ര​മേ ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കൂ എ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തു​വ​രെ ഇ​റാ​നു​മേ​ൽ ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​നെ “ശി​ലാ​യു​ഗ​ത്തി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കും’ എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ഇ​റാ​ന്‍റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ത​ള്ളി. ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന അ​ടി​സ്ഥാ​ന​ര​ഹി​ത​വും വ്യാ​ജ​വു​മാ​ണെ​ന്ന് ഇ​റാ​ൻ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment