ആദരം ഏറ്റുവാങ്ങി അ​നീ​ഷ് രാ​ജ​ൻ…

നെ​​​ടു​​​ന്പാ​​​ശേ​​​രി: അം​​​ഗ​​​പ​​​രി​​​മി​​​ത​​​രു​​​ടെ ലോ​​​ക ക്രി​​​ക്ക​​​റ്റ് ചാ​​​ന്പ്യ​​​ൻഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യെ കി​​​രീ​​​ട​​​മ​​​ണി​​​യി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി അ​​​നീ​​​ഷ് പി. ​​​രാ​​​ജ​​​ന് നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഹൃ​​​ദ്യ​​​മാ​​​യ സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. അ​​​നീ​​​ഷി​​​നെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഫൈ​​​ന​​​ലിൽ ഇം​​​ഗ്ല​​​ണ്ടി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ ലോ​​​ക കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 11 വി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​നീ​​​ഷ് ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​ൻ ഓ​​​ഫ് ദ ​​​മാ​​​ച്ചാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും ന​​​ല്ല ബോ​​​ള​​​ർ ആ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തും അ​​​നീ​​​ഷാ​​​യി​​​രു​​​ന്നു.

ജ​​​ന്മ​​​നാ വ​​​ല​​​തു കൈ​​​പ്പ​​​ത്തി ഇ​​​ല്ലാ​​​തി​​​രു​​​ന്ന അ​​​നീ​​​ഷ് വ​​​ള​​​രെ ചെ​​​റു​​​പ്പ​​​ത്തി​​​ൽ ത​​​ന്നെ ക്രി​​​ക്ക​​​റ്റി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​യി​​​രു​​​ന്നു. മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​ർ കൂ​​​ടി​​​യാ​​​യ ഈ ​​​യു​​​വാ​​​വ് സാ​​​ധാ​​​ര​​​ണ ക്രി​​​ക്ക​​​റ്റ് ടീ​​​മി​​​ലാ​​​ണ് പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന​​​ത്. ഇ​​​ടു​​​ക്കി ചെ​​​റു​​​തോ​​​ണി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​നീ​​​ഷി​​​ന് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ താ​​​മ​​​സ​​​ത്തി​​​നും മ​​​റ്റും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​തും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ക്രി​​​ക്ക​​​റ്റ് ക്ല​​​ബ്ബാ​​​ണ്.

Related posts