തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖം ര​ക്ഷി​ക്കാ​ന്‍ സി​പി​എം: പ​ത്മ​കു​മാ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ സു​ര​ക്ഷി​ത​ന്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ സി​പി​എം നേ​താ​വ് എ. ​പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ച് സി​പി​എം. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ല്‍ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് സ്വീ​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​ള്‍​പ്പെ​ടെ പാ​ര്‍​ട്ടി​യു​ടെ​എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍നിന്നു മാ​റ്റി നി​ര്‍​ത്താ​നാ​ണു തീ​രു​മാ​നം. എ​ന്നാ​ല്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യി തു​ട​രു​ന്ന​തി​നു ത​ട​സ​മി​ല്ല. ത​ത്കാ​ലം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം.

സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ശേ​ഷം മ​റ്റ് ന​ട​പ​ടി​യെ​ന്നാ​ണ് ഇ​പ്പോ​ഴും സി​പി​എം പ​റ​യു​ന്ന​ത്. സി​പി​എ​മ്മി​ന് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന പേ​രി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. എ​ന്നാ​ല്‍ താ​ന്‍ തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണം ന​ല്‍​കി. ഇ​തു വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണു തീ​രു​മാ​നം.

എ​ല്‍​ഡി​എ​ഫ് ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്ന് പ​ത്മ​കു​മാ​റി​നെ മാ​റ്റി​യി​രു​ന്നു. സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ കാ​ല​ഘ​ട്ടം മു​ത​ല്‍ പ​ത്മ​കു​മാ​ര്‍ ക​മ്മി​റ്റി​യം​ഗ​മാ​ണ്. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ദീ​ര്‍​ഘ​കാ​ലം പ്ര​വ​ര്‍​ത്തി​ച്ചു.

ക​ഴി​ഞ്ഞ കൊ​ല്ലം സ​മ്മേ​ള​ന​ത്തി​ല്‍ വീ​ണാ ജോ​ര്‍​ജി​നെ സം​സ്ഥാ​ന സ​മി​തി​യി​ല്‍ ക്ഷ​ണി​താ​വാ​ക്കി​യ​തി​നെ പ​ര​സ്യ​മാ​യി എ​തി​ര്‍​ത്ത് പു​റ​ത്തി​റ​ങ്ങി​യ പ​ത്മ​കു​മാ​ര്‍ പി​ന്നീ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ല്ല. എ​ന്നാ​ല്‍ ഒ​രു ഒ​ഴി​വ് ഇ​പ്പോ​ഴും നി​ക​ത്തി​യി​ട്ടി​ല്ല.

മു​ന്‍ എം​എ​ല്‍​എ കൂ​ടി​യാ​യ അ​ദ്ദേ​ഹം ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ലെ സ്വ​ര്‍​ണ​പ്പാ​ളി മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​സ്‌​ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വാ​ദ​ങ്ങ​ളി​ല്‍ പ​ത്മ​കു​മാ​ര്‍ കു​ട​ങ്ങി​യെ​ങ്കി​ലും ഒ​രു വി​ശ​ദീ​ക​ര​ണ​പോ​ലും സി​പി​എം തേ​ടി​യി​രു​ന്നി​ല്ല. കു​റ്റ​പ​ത്രം വ​ര​ട്ടേ​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ത​പാ​ലി​ല്‍ ഒ​രു വി​ശ​ദീ​ക​ര​ണ ക​ത്ത് അ​യ​ച്ച​ത്.

Related posts

Leave a Comment