പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പുചി​ത്രം മാ​റു​ന്നു; വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് യു​ഡി​എ​ഫ് പി​ന്തു​ണ‍?

പ​യ്യ​ന്നൂ​ര്‍: വേ​ന​ല്‍​ച്ചൂ​ടി​നെ വെ​ല്ലു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് പ​യ്യ​ന്നൂ​ര്‍. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​നു യു​ഡി​എ​ഫ് പി​ന്തു​ണ. ഇ​തോ​ടെ പ​യ്യ​ന്നൂ​ര്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പുചൂ​ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​യി​ല്‍ പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യെ​ന്നും ആ​ര്‍​എ​സ്പി കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യു​മാ​ണ് സൂ​ച​ന. ഇ​തോ​ടെ ത​ത്വ​ത്തി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ കു​ഞ്ഞി​കൃ​ഷ്ണ​നാ​കു​ന്ന​തോ​ടെ​യാ​ണ് പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു​പി​ടി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഈ​ടു​വെ​പ്പു​ക​ളു​ള്ള മ​ണ്ണ് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കു​ന്ന​തി​നോ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കു​പോ​ലും അ​തൃ​പ്തി​യു​ണ്ട്. ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലു​ണ്ടാ​ക്കു​ന്ന ധാ​ര​ണ​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ത​ന്നെ കു​ഞ്ഞി​കൃ​ഷ്ണ​ന് പി​ന്തു​ണ കൊ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഫ​ല​ത്തി​ല്‍ യു​ഡി​എ​ഫ് പി​ന്തു​ണ കു​ഞ്ഞി​കൃ​ഷ്ണ​ന് ഉ​റ​പ്പാ​ക്കി​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​തോ​ടെ മ​ണ്ഡ​ല രൂ​പീ​ക​ര​ണം മു​ത​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ കൈ​വി​ടാ​ത്ത പ​യ്യ​ന്നൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം മാ​റു​മോ​യെ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം. ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം പ​ടി​പ​ടി​യാ​യി ഉ​യ​ര്‍​ന്ന് 49,780 വോ​ട്ടി​ന്‍റെ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു 2021ല്‍ ​മ​ധു​സൂ​ദ​ന​ന്‍റെ വി​ജ​യം. എ​ന്നാ​ല്‍, ഇ​ന്ന് അ​ന്നു​ണ്ടാ​യി​രു​ന്ന രാ​ഷ്‌ട്രീ​യ അ​ന്ത​രീ​ക്ഷ​മ​ല്ലെ​ന്നും ഇ​ക്കു​റി കൂ​ടു​ത​ല്‍ വി​യ​ര്‍​പ്പൊ​ഴു​ക്കേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ല്‍.

Related posts

Leave a Comment