ത​മി​ഴ് സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി: വെളിപ്പെടുത്തലുമായി ലാവണ്യ ത്രിപാഠി

തെ​ലു​ങ്ക് സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ലാ​വ​ണ്യ ത്രി​പാ​ഠി. മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് ലാ​വ​ണ്യ ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ഒ​രു ത​മി​ഴ് സം​വി​ധാ​യ​ക​നി​ല്‍ നി​ന്ന് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

അ​ടു​ത്ത​യി​ടെ ന​ട​ന്ന ഒ​രു ആ​രാ​ധ​ക സം​ഗ​മ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഒ​രു ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ക​രാ​റാ​യ സ​മ​യ​ത്ത് ആ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ എ​ന്നെ അ​സ്വ​സ്ഥ​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ പെ​രു​മാ​റി. ഇ​ത് ശ​രി​യ​ല്ലെ​ന്ന് തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ആ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു.

എ​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സം​വി​ധാ​യ​ക​നും കൂ​ട്ട​രും എ​നി​ക്കെ​തി​രെ കേ​സ് കൊ​ടു​ക്കു​ക​യും പ​ത്ര​ങ്ങ​ളി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. അ​ന്ന് ഞാ​ന്‍ ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ല്ല. ആ​രോ​ടും സ​ഹാ​യം ചോ​ദി​ച്ചി​ല്ല.

പ​ക്ഷേ ആ ​സ​മ്മ​ര്‍​ദം കാ​ര​ണം, ഒ​രു​ദി​വ​സം ഞാ​ന്‍ വീ​ട്ടി​ലി​രു​ന്നു ക​ര​ഞ്ഞു. സാ​ധാ​ര​ണ ഞാ​ന്‍ ക​ര​യാ​റി​ല്ല. ക​ര​ഞ്ഞ​തി​ന് ശേ​ഷം ഞാ​ന്‍ എ​ഴു​ന്നേ​റ്റ് ഒ​രു​ചാ​യ ഉ​ണ്ടാ​ക്കി കു​ടി​ച്ച് സ്വ​യം ആ​ശ്വ​സി​പ്പി​ച്ചു. ക​ര​യു​ന്ന​ത് ന​ല്ല​താ​ണ്, പ്ര​ശ്‌​ന​മി​ല്ല. ഞാ​ന്‍ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തെ​ല്ലാം നി​ങ്ങ​ളെ വ​ള​രെ ശ​ക്ത​രാ​ക്കു​ന്നു. എ​നി​ക്ക് ആ ​വ്യ​ക്തി​യോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സു​ഖ​മാ​യി തോ​ന്നി​യി​ല്ല. അ​തു​കൊ​ണ്ട് ഞാ​ന്‍ “ഇ​ല്ല’ എ​ന്ന് പ​റ​ഞ്ഞു. അ​തി​നു​ശേ​ഷ​വും അ​വ​ര്‍ എ​ന്നെ ശ​ല്യ​പ്പെ​ടു​ത്തി. നി​ങ്ങ​ള്‍ ന​ര​ക​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ങ്കി​ല്‍ മു​ന്നോ​ട്ട് ത​ന്നെ നീ​ങ്ങു​ക എ​ന്ന ത​ത്വ​മാ​ണ് ഞാ​ന്‍ സ്വീ​ക​രി​ച്ച​ത് എ​ന്ന് ലാ​വ​ണ്യ ത്രി​പാ​ഠി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment