അ​റ​വ് ശാലകളിലെ മാലിന്യം  ക​നാ​ലി​ൽ ത​ള്ളു​ന്നതായി പരാതി; കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ത​ക്കു​ഴി​യി​ൽ നി​ന്നും തു​രു​ത്തി​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന ക​നാ​ലി​ൽ അ​റ​വ് മാ​ലി​ന്യ​വും, കോ​ഴി​ഫാ​മി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ത​ള്ളു​ന്ന​ത് മൂ​ലം നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ.​ഈ​ഴീ​രേ​ത്ത് മു​ക്ക് മു​ത​ൽ ച​വു​രി​ക്ക​ല​ഴി​ക​ത്ത് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ​ചാ​ക്ക് ക​ണ​ക്കി​ന് കോ​ഴി​വേ​സ്റ്റാണ് ത​ള്ളു​ന്ന​ത്.

ഇ​ത് പ​രു​ന്ത്, കാ​ക്ക, തെ​രി​വ് നാ​യ്ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക്ഷി​മൃ​ഗാ​ധി​ക​ൾ കൊ​ത്തി​വ​ലി​ച്ച് , കി​ണ​റ്റി​ലും,വീ​ടി​ന് ചു​റ്റും കൊ​ണ്ടി​ടു​ന്ന​ത് മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്.​ദു​ർ​ഗ​ന്ധ​വും, തെ​രി​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും കാ​ര​ണം മു​തി​ർ​ന്ന​വ​ർ​ക്കും, കു​ട്ടി​ക​ൾ​ക്കും വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​വാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല.

നി​ര​വ​ധി പ​രാ​തി​ക​ൾ കെ.​ഐ.​പി.​അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​നാ​ൽ ജ​ലം വൃ​ത്തി​കേ​ടാ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​വാ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.​തു​രു​ത്തി​ക്ക​ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​തു​മാ​യ കോ​ഴി​ക്ക​ട​ക​ളി​ലെ വേ​സ്റ്റാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts