വേദന കടിച്ചമർത്തി ആദ്ര; മണിക്കൂറുകളുടെ പരിശ്രമത്തിൽ  മൂ​ന്നു വ​യ​സു​കാ​രി​യു​ടെ തൊ​ണ്ട​യി​ലെ മു​ള്ളെടുത്ത് ഡോക്ടർമാർ

 


പേ​രൂ​ർ​ക്ക​ട: ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നി​ടെ മു​ള്ള് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മൂ​ന്നു വ​യ​സു​കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

കി​ണ​വൂ​ർ വാ​ർ​ഡി​ൽ അ​ഞ്ചു​മു​ക്ക് വ​യ​ൽ സ്വ​ദേ​ശി ശ​ര​ണ്യ​യു​ടെ മ​ക​ൾ മൂ​ന്നു വ​യ​സു​കാ​രി ആ​ദ്ര​ജ​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ആ​ണ് വ​ലി​യ മു​ള്ള് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടും തൊ​ണ്ട​യി​ൽ നി​ന്നും മു​ള്ള് എ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ഒ​ടു​വി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സു​ര​കു​മാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ൻ​സ് വ​രു​ത്തി കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഡോ​ക്ട​ർ​മാ​ർ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ മു​ള്ള് നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും തൊ​ണ്ട മു​റി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മ​രു​ന്ന് ന​ൽ​കി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment