മ​ക​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം; അ​റു​പ​ത്തി​യേ​ഴു​കാ​ര​ൻ പി​താ​വി​ന്‍റെ വാ​രി​യെ​ല്ല് ത​ക​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ;  സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ മ​ക​നെ അ​റ​സ്റ്റു ചെ​യ്തു പോ​ലീ​സ്


തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വാ​രി​യെ​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത കേ​സി​ൽ മ​ക​നെ വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ മാ​ധ​വ​പു​രം സ്വ​ദേ​ശി അ​രു​ണ്‍ (41) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ പി​താ​വ് അ​ശോ​ക​ൻ (67)നെ​യാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വാ​രി​യെ​ല്ല് അ​ടി​ച്ച് ത​ക​ർ​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് പി​താ​വ്.

വേ​ളി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ ഒ​രു സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​ണ് അ​രു​ണ്‍. പി​താ​വി​നെ ഇ​യാ​ൾ നി​ര​ന്ത​രം മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃഥി​രാ​ജി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ലി​യ​തു​റ സി​ഐ. പ്ര​കാ​ശ്, എ​സ്ഐ.​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ലീ​ന, എ​എ​സ്ഐ. ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു. ഇ​യാ​ളു​ടെ പേ​രി​ൽ അ​ബ്കാ​രി കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment