സ്ത്രീ​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ രാ​ത്രിയിൽ ക​ത​കി​ൽ മുട്ടി ശല്യപ്പെടുത്തൽ; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി; സംഭവത്തെക്കുറിച്ച് നാട്ടുകാർ പറ‍യുന്നത്

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മി​പ​ത്തെ സ്ത്രീ​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ രാ​ത്രി​യി​ല്‍ ക​ത​കി​ൽ​മു​ട്ടി​യ മൂ​ന്നു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ റോ​ഡ​രി​കി​ല്‍​നി ന്നും ​കു​റ​ച്ച​ക​ലെ​യു​ള്ള വീ​ട്ടി​ലാ​ണ് മൂ​വ​ര്‍ സം​ഘ​മെ​ത്തി വാ​തി​ലി​ല്‍ മു​ട്ടി​വി​ളി​ച്ച​ത്. സ്ത്രീ​ക​ള്‍ ബ​ഹ​ളം വ​യ്ക്കു​ക​യും അ​യ​ല്‍​വാ​സി​ക​ള്‍​ക്ക് വി​വ​രം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.​ഇ​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച മൂ​വ​രെ​യും പ​രി​സ​ര​വാ​സി​ക​ള്‍ വ​ള​ഞ്ഞു​പി​ടി​ച്ച് കൈ​കാ​ര്യം ചെ​യ്തു.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി മൂ​വ​രെ​യും പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലും മ​റ്റു​മാ​യി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​ര്‍ ല​ഗേ​ജു​ക​ള്‍ അ​വി​ടെ വ​ച്ചി​ട്ടാ​ണ് വീ​ട്ടി​ലെ​ത്തി ക​ത​കി​ല്‍ മു​ട്ടി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഇ​തേ​വീ​ട്ടി​ല്‍ ഈ ​മാ​സം മൂ​ന്നാം ത​വ​ണ​യാ​ണ് രാ​ത്രി​യി​ല്‍ അ​പ​രി​ചി​ത​രെ​ത്തി ക​ത​കി​ല്‍ മു​ട്ടു​ന്ന​തെ​ന്നും പ​ല വീ​ടു​ക​ളി​ലും ഇ​ത്ത​ര​ക്കാ​രു​ടെ ശ​ല്യ​മു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മൂ​ന്നു​പേ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ജോ​ലി​ക്കാ​യി കൊ​ണ്ടു​വ​ന്ന​യാ​ളി​ല്‍​നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്.

Related posts