Set us Home Page

ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ കൊ​ടു​ത്ത ഫോണിലെ ചിത്രങ്ങൾ ശേഖരിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; യുവതിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

പ​ത്ത​നാ​പു​രം: ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ കൊ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്ന് ചി​ത്ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍.

പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ ടെ​ക്നീ​ഷ്യ​നാ​യ ആ​ല​പ്പു​ഴ അ​രീ​ക്കു​റ്റി സ്വ​ദേ​ശി ഹി​ലാ​ല്‍ (37) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യു​ടെ പ​ക്ക​ല്‍ നി​ന്നും നി​ര​വ​ധി മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വ​ര​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ഭീ​ഷ​ണി.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​ത്ത​നാ​പു​രം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജെ ​രാ​ജീ​വ്, എ​സ് ഐ ​സു​ബി​ന്‍ ത​ങ്ക​ച്ച​ന്‍, ജ​യിം​സ് ജോ​സ​ഫ്, മ​ധു​സൂ​ദ​ന​ന്‍, സി​പി​ഒ മാ​രാ​യ സ​ന്തോ​ഷ്, ര​ജ്ഞി​ത്ത്, അ​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS