ത​ല​ശേ​രി​യി​ല്‍ അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണ വേ​ട്ട; കോട്ടയം സ്വദേശി ജംഷീനാസ് അ​റ​സ്റ്റി​ല്‍

ത​ല​ശേ​രി: ല​ക്ഷ​ങ്ങ​ളു​ടെ കു​ഴ​ൽ​പ്പ​ണം ത​ല​ശേ​രി മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കോ​ട്ട​യം പൊ​യി​ല്‍ കോ​ട്ട​യം അ​ങ്ങാ​ടി​യി​ലെ ജം​ഷീ​നാ​സി​ല്‍ മ​ഷ​ഹൂ​ദി​നെ​യാ(53) ണ് ​എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നും 5,28,000 രൂ​പ​യും പി​ടി​കൂ​ടി.

ഇ​ന്ന​ലെ രാ​ത്രി കാ​യ്യ​ത്ത് റോ​ഡി​ലെ വീ​ടു​ക​ളി​ല്‍ പ​ണം വി​ത​ര​ണം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. 2000 രു​പ​യു​ടെ​യു​ടെ 500 രൂ​പ​യു​ടെ​യും നോ​ട്ടു​ക​ളാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ രേ​ഖ​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ കു​ഴ​ൽ​പ​ണ വി​ത​ര​ശൃം​ഖ​ല​യി​ലെ ക​ണ്ണി​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts