കൊല്ലം ഭാഷ സിംഹള ഭാഷയായി തെറ്റിദ്ധരിച്ചു; കടലിലിറങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു; വീട്ടുകാരെ വിളിച്ചപ്പോൾ കേട്ട മറുപടിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…


ചെ​റാ​യി: കൊ​ല്ല​ത്ത് നി​ന്നെ​ത്തി മു​ന​ന്പ​ത്ത് ക​ട​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ബോ​ട്ടി​ൽ നി​ന്നും ക​ട​ലി​ൽ ചാ​ടി ര​ക്ഷ​പെ​ട്ട​യാ​ളാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് കൊ​ല്ലം കാ​വ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ മു​ന​ന്പം വേ​ളാ​ങ്ക​ണ്ണി​ക്ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. ശ്രീ​ല​ങ്ക​യി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ മു​ന​ന്പം വ​ഴി ഓ​സ്ട്രേ​ലി​യ​ക്ക് പോ​കാ​ൻ മു​ന​ന്പ​ത്തും ചെ​റാ​യി ബീ​ച്ചി​ലും ത​ന്പ​ടി​ച്ചു​വെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ബീ​ച്ചു​ക​ളി​ലും ഹാ​ർ​ബ​റു​ക​ളി​ലും പോ​ലീ​സും നാ​ട്ടു​കാ​രും ജാ​ഗ​രൂ​കരാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് ഒ​രു യു​വാ​വ് ഒ​റ്റ​ക്ക് ക​ട​ലി​ൽ നി​ന്നും നീ​ന്തി​ക്ക​യ​റി വ​രു​ന്ന​താ​യി നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ട​ത്. അ​ൽ​പം മ​ദ്യം അ​ക​ത്താ​ക്കി​യി​രു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​ച്ചു നി​ർ​ത്തി കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ മ​ദ്യ​ല​ഹ​രി​യി​ൽ കൊ​ല്ലം ഭാ​ഷ​യി​ൽ മ​ല​യാ​ളം പ​റ​ഞ്ഞ​ത് സിം​ഹ​ള​ഭാ​ഷ​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് നാ​ട്ടു​കാ​ർ ഉ​ട​ൻ പോ​ലീ​സി​നെ വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു.

മു​ന​ന്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ​ത​പ്പോ​ൾ യു​വാ​വ് ത​ന്‍റെ പേ​രും വി​ലാ​സ​വും കൃ​ത്യ​മാ​യി പ​റ​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സ് കാ​വ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​യ 26 വ​യ​സു​കാ​ര​നാ​യ യു​വാ​വ് ര​ണ്ട് ദി​വ​സം മു​ന്പ് നാ​ടു​വി​ട്ട​താ​ണെ​ന്ന് കാ​വ​നാ​ട് പോ​ലീ​സ് പ​റ​ഞ്ഞ തോ​ടെ ഇ​യാ​ളെ വി​ട്ട​യ​ച്ചു. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​യ യു​വാ​വ് മു​ന​ന്പ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വ​ന്നി​ട്ടു​ള്ള സു​ഹൃ​ത്തു​ക്ക​ളെ തേ​ടി​യാ​ണ് എ​ത്തി​യ​ത്.

Related posts