എ​ക്സ്റ്റ​സി പി​ല്‍​സ്! അ​തി​മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍;

കൊ​ച്ചി: അ​തി​മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ല്‍​പ്പെ​ട്ട എ​ക്സ്റ്റ​സി പി​ല്‍​സു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം പു​തു​വൈ​പ്പ് പ​ങ്കി​യ​ത്ത് വീ​ട്ടി​ല്‍,സ​ച്ചി​ന്‍ സേ​വ്യ​ർ‌(23), ആ​ല​പ്പു​ഴ വ​ണ്ടാ​നം മൂ​ല​ശേ​രി വീ​ട്ടി​ല്‍ ഫ​ഹ​ദ് റ​ഹ്മാ​ന്‍(32) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ മ​സ​റാ​ട്ടി ശ്രേ​ണി​യി​ല്‍ ഉ​ള്ള എ​ക്സ്റ്റ​സി പി​ല്‍​സു​മാ​യി കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും പാ​ലാ​രി​വ​ട്ടം പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഫ​ഹ​ദ് ര​ണ്ടു​വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​ണ്. ഇ​വ​ര്‍ ബാം​ഗ്ലൂ​ര്‍ ,ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ വാ​ങ്ങി എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കൂ​ടി​യ വി​ല​യി​ല്‍ വി​ല്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മാ​സ​ങ്ങ​ളാ​യി ഡാ​ന്‍​സാ​ഫ് ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

കൊ​ച്ചി സി​റ്റി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ല​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം അ​സി. ക​മ്മീ​ഷ​ണ്‍ എ​സ്.​ടി. സു​രേ​ഷ് കു​മാ​ർ, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ സാ​ജ​ന്‍ ജോ​സ​ഫ്, പാ​ലാ​രി​വ​ട്ടം എ​സ്‌​ഐ ബി​ബി​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മ​യ​ക്കു മ​രു​ന്നു ഉ​പ​യോ​ഗ​ത്തി​നെ​തി​രെ കൊ​ച്ചി​ന്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ന്‍റെ ഡ്ര​ഗ് ഫ്രീ ​കൊ​ച്ചി എ​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സ്ട്രി​ക് ആ​ന്റി നാ​ര്‍​ക്കോ​ട്ടി​ക്ക് സ്‌​പെ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡാ​ന്‍​സാ​ഫ്) കൊ​ച്ചി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് 100 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും,15 ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളെ​യും ക​മ്മീ​ഷ​ണ​റേ​റ്റി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റേ അ​റി​യി​ച്ചു.

Related posts