വീട്ടുതടങ്കലില്‍! ശരീരത്തില്‍ ഇന്ത്യന്‍ ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസില്‍ ആര്‍ഷിയെ അറസ്റ്റ് ചെയ്യുന്നതിന് സ്‌റ്റേ

ന്യൂഡൽഹി: ശരീരത്തിൽ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​ക​ളു​ടെ നി​റം വാ​രി​പ്പൂ​ശി​യ കേ​സി​ൽ റി​യാ​ലി​റ്റി ഷോ​ താരം ആ​ർ​ഷി ഖാ​നെ അറസ്റ്റ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ആ​ർ​ഷി ബി​ഗ് ബോ​സ് ഷോ ​ന​ട​ക്കു​ന്ന വീ​ട്ടി​ൽ വീ​ട്ടു​ത​ട​ങ്ക​ൽ പോ​ലെ ക​ഴി​യു​ക​യാ​ണ്. ഇ​തു കാ​ര​ണ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് സ​ഹാ​യി ഫ്ലി​ൻ റെ​മെ​ഡി​യോ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം കാ​ണി​ച്ച​തു​കൊ​ണ്ടാ​ണ് ആ​ർ​ഷി​യു​ടെ അ​റ​സ്റ്റ് കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

നേ​ര​ത്തെ മൂ​ന്ന് ത​വ​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.ബി​ഗ് ബോ​സി​ലെ മ​ത്സ​രാ​ർ​ഥി​യാ​യ ആ​ർ​ഷി ഖാ​നെ​തി​രേ​യാ​ണ് പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ബി​ഗ് ബോ​സി​ന്‍റെ ഫൈ​ന​ൽ ന​ട​ക്കു​ന്ന 2018 ജ​നു​വ​രി പ​തി​ന​ഞ്ച് വ​രെ ആ​ർ​ഷി അ​റ​സ്റ്റി​ന് സ്റ്റേ ​നേ​ടി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts