ബിജുവിന്റെ എല്ലാം സ്വന്തമാക്കിയതു പോലെ ഇതും സ്വന്തമാക്കും!! തൊടുപുഴയിലെ ഏഴുവയസുകാരന്റെ പിതാവ് മരിച്ചതും യുവതി അരുണിന്റെ ഒപ്പം താമസിച്ചതും എല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ? സംശയം ബലപ്പെടുത്തിയ മുത്തശിയുമായുള്ള ഫോണ്‍ സംഭാക്ഷണങ്ങള്‍

തൊടുപുഴയില്‍ ഏഴുവയസുകാരനെ തല്ലിച്ചതച്ച് മൃതപ്രായവസ്ഥയിലാക്കിയ അരുണ്‍ ആനന്ദ് എല്ലാം കരുതിക്കൂട്ടി തയാറാക്കിയ തിരക്കഥയാണ് കുമാരമംഗലത്തെ രണ്ടുനില വീട്ടില്‍ പൂര്‍ത്തിയായതെന്ന സംശയം ബലപ്പെടുന്നു. അരുണ്‍ യുവതിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാക്ഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്- ബിജുവിന്റെ എല്ലാം ഒന്നൊന്നായി സ്വന്തമാക്കിയതുപോലെ നിങ്ങളുടെ (യുവതിയുടെ അമ്മയുടെ) സ്വത്തും സ്വന്തമാക്കുമെന്ന്.

ബിജു മരിച്ച് ആറാംദിനം അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും കമന്റും

കഴിഞ്ഞ മേയ് 23നാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന ബിജു മരിക്കുന്നത്. ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ച് രാവിലെ 10.30ഓടെ ഛര്‍ദിച്ച് കുഴഞ്ഞുവീണ ബിജുവിനെ യുവതിയാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അയല്‍ക്കാരനായ വ്യക്തിയാണ് അന്ന് ഒപ്പം പോയിരുന്നത്. പോകുംവഴി യുവതിയുടെ മടിയില്‍ കിടന്നാണ് ബിജു മരിച്ചത്. ബിജു മരിച്ച് ആറാംദിനം അരുണ്‍ ആനന്ദ് ഫേസ്ബുക്കില്‍ ബിജുവിന്റെ ചിത്രം പോസ്റ്റ് ചെയ്തു. എന്നിട്ട് അടിയില്‍ കമന്റും നല്കി.- ‘ഞാനൊരു മണ്ടനാണ് നിങ്ങള്‍ എനിക്ക് മനസിലാക്കി തന്നു. മറക്കില്ലൊരിക്കലും’ മരിച്ചുപോയ ഒരാളോടുള്ള സ്‌നേഹമോ സഹതാപമോ അല്ല മറിച്ച് അയാളോടുള്ള അടങ്ങാത്ത പക പ്രകടിപ്പിച്ച രീതിയാണ് ഈ പോസ്‌റ്റെന്ന് ഒറ്റവായനയില്‍ മനസിലാക്കാം.

ബന്ധുക്കളായിരുന്ന ബിജുവും അരുണും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇരുവരും പിണങ്ങി. പണത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ പിണങ്ങിയതെന്നാണ് പറയുന്നത്. എന്നാല്‍ അതല്ല മറ്റെന്തോ കാരണമായിരുന്നു ഇതിനു പിന്നിലെന്ന സൂചനകളാണ് ബന്ധുക്കള്‍ നല്കിയിരുന്നത്. പിന്നീട് അരുണിനെ ബിജു വീട്ടില്‍ പോലും കയറ്റിയിരുന്നില്ല. ഭര്‍ത്താവ് അത്രമാത്രം അകലത്തില്‍ നിര്‍ത്തിയിരുന്ന ആ വ്യക്തിയോടൊപ്പം ജീവിക്കണമെന്നാണ് ബിജു മരിച്ച് മൂന്നാംദിനം യുവതി ബന്ധുക്കളോട് ആവശ്യപ്പെട്ടത്. യുവതിയുടെ ഈ നീക്കങ്ങളാണ് പോലീസില്‍ പരാതി നല്കാന്‍ പിതാവിനെ പ്രേരിപ്പിച്ചത്.

യുവതിയുടെ ഭര്‍ത്താവ് ബിജു മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതിപ്പെട്ടെങ്കിലും പോലീസ് അന്വേഷണം നടത്താതെ ഉഴപ്പുകയാണ്. യുവതിയുടെ അമ്മയുടെ രാഷ്ട്രീയ ബന്ധങ്ങളാണ് ഇതിനു കാരണം. ഭരണകക്ഷിയുടെ നേതാവാണ് ഇവര്‍. അതുകൊണ്ട് തന്നെ അരുണിനെ മാത്രം പ്രതിയാക്കി കേസ് യുവതിയിലേക്ക് എത്താതെ ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

Related posts