പ്രളയ നഷ്ടപരിഹാരത്തെചൊല്ലി തർക്കം; വനിതാ മെമ്പറും ഭർത്താവും മക്കളും ചേർന്ന് ക്രൂരമായി മർദിച്ചു; ഭീഷണിപ്പെടുത്തി ആശുപത്രിയിൽ പോകുന്നതും തടഞ്ഞു; ചെങ്ങന്നൂരിലെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: അ​യ​ൽ​വാ​സി​ക​ളു​ടെ വീ​ടു​ക​യ​റി​യു​ള്ള അ​ക്ര​മ​ത്തി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്ക്. ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തോ​ന​യ്ക്കാ​ട് വി​ഷ്ണു ഭ​വ​ന​ത്തി​ൽ ബി​ന്ദു​വും (35) പ​തി​നേ​ഴു​കാ​രി മ​ക​ളു​മാ​ണ് വ​ണ്ടാ​ന​ത്ത് ചി​കി​ത്സ തേ​ടി​യ​ത്.

​വ​രു​ടെ ഭ​ർ​ത്താ​വ് ബി​നു​വും (39) 15 വ​യ​സു​ള്ള മ​ക​നും ക​രു​നാ​ഗ​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 12ന് ​ആ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ബി​ന്ദു പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. അ​യ​ൽ​വാ​സി​ക​ളാ​യ പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ന്പി​ളി​യു​മാ​യി പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് മെ​ന്പ​റും ഭ​ർ​ത്താ​വ് ബാ​ബു​രാ​ജും മ​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു.

പ​രി​ക്കേ​റ്റ് ചെ​ങ്ങ​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും മാ​വേ​ലി​ക്ക​ര ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ച്ച​വ​രു​ടെ ആ​ളു​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യ​ത്. ഈ ​സ​മ​യ​ത്ത് മെ​ന്പ​റു​ടെ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി രേ​ഖ​ക​ൾ ന​ശി​പ്പി​ച്ച​താ​യും ഇ​വ​ർ പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള​ളി​യി​ൽ​വ​ച്ച് മ​ക​ൾ​ക്ക് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​വി​ടെ​യു​ള​ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ നി​ന്ന് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. ക​ഴി​ഞ്ഞ 15 മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ സ​മ​യം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​തി​ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ന്പി​ളി​ക്കും ഭ​ർ​ത്താ​വി​നും എ​തി​രേ കേ​സ് എ​ടു​ത്ത​താ​യി എ​സ്.​ഐ. എ​സ്.​വി. ബി​ജു പ​റ​ഞ്ഞു. മ​ക​ളെ ആ​ക്ര​മി​ച്ചെ​ന്ന് പ​രാ​തി​യോ മൊ​ഴി​യോ ല​ഭി​ച്ചി​ല്ലെ​ന്ന് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts