അരുണ്‍ കൊടുംക്രൂരന്‍! മൂത്തകുട്ടിയെ മര്‍ദിച്ചതിനു പുറമെ ഇളയകുട്ടിയെ ലൈംഗികാതിക്രമത്തിനും വിധേയമാക്കി; കുട്ടിയുടെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

തൊ​​ടു​​പു​​ഴ: ഏ​​ഴു വ​​യ​​സു​​കാ​​ര​​നെ മൃ​​ഗീ​​യ​​മാ​​യി മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ തൊ​​ടു​​പു​​ഴ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത തി​​രു​​വ​​ന​​ന്ത​​പു​​രം ന​​ന്ത​​ൻ​​കോ​​ട് ക​​ട​​വ​​ത്തൂ​​ർ കാ​​സി​​ൽ അ​​രു​​ണ്‍ ആ​​ന​​ന്ദി(36) നെ​​തി​​രെ കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ക്കേ​​സും ചു​​മ​​ത്തി.

മൂ​​ത്ത​​കു​​ട്ടി​​യെ മ​​ർ​​ദി​​ച്ച​​തി​​നു പു​​റ​​മെ ഇ​​ള​​യ​​കു​​ട്ടി​​യെ ഇ​​യാ​​ൾ ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ത്തി​​നും വി​​ധേ​​യ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​യി ഡോ​​ക്ട​​ർ​​മാ​​ർ ന​​ൽ​​കി​​യ മൊ​​ഴി​​യെ​ത്തു​​ട​​ർ​​ന്നാ​​ണ് വ​​ധ​​ശ്ര​​മ​​ത്തി​​നു പു​​റ​​മേ പോ​​ക്സോ വ​​കു​​പ്പ​​നു​​സ​​രി​​ച്ചു​​ള്ള കു​​റ്റ​​വും ചു​​മ​​ത്തി​​യ​​ത്.

തെ​​ളി​​വെ​​ടു​​പ്പി​​നു ശേ​​ഷം മു​​ട്ടം മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ മു​​ട്ടം സ​​ബ്ജ​​യി​​ലി​​ൽ റി​​മാ​​ൻ​​ഡ് ചെ​​യ്തു.​ മൂ​​ത്ത​​കു​​ട്ടി​​യെ ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കി​​യി​​ട്ടു​​ണ്ടോ​​യെ​ന്നു കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു ശേ​​ഷ​​മെ വ്യ​​ക്ത​​മാ​​കൂ. ​

ഇ​​ള​​യ കു​​ട്ടി​​യു​​ടെ ശ​​രീ​​ര​​ത്തി​​ലേ​​റ്റ പ​​രി​​ക്കു​​ക​​ൾ​​ക്കു പു​​റ​​മെ ജ​​ന​​നേ​​ന്ദ്രി​​യ​​ത്തി​​ലേ​​റ്റ മു​​റി​​വു​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് കു​​ട്ടി​​യെ ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​ത്തി​​നു വി​​ധേ​​യ​​മാ​​ക്കി​​യ​​തെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മാ​​യ​​തെ​​ന്ന് ഇ​​ടു​​ക്കി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​ബി.​​വേ​​ണു​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു. ഇ​​ത്ത​​രം സ്വ​​ഭാ​​വ വൈ​​കൃ​​ത​​ത്തി​​ന​​ടി​​മ​​യാ​​ണ് പ്ര​​തി​. പ്ര​​തി ബ്രൗ​​ണ്‍​ഷു​​ഗ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ല​​ഹ​​രി​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ പ​​തി​​വാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​യാ​​ളാ​​ണെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

കു​​റ്റ​​സ​​മ്മ​​ത മൊ​​ഴി​​ക്കു പു​​റ​​മെ സാ​​ഹ​​ച​​ര്യ​​ത്തെ​​ളി​​വു​​ക​​ളും ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ടു​​ക​​ളും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​ണു പ്ര​​തി​​ക്കെ​​തി​​രെ വി​​വി​​ധ വ​​കു​​പ്പുകൾ പ്ര​​കാ​​രം കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ഇ​​ള​​യ കു​​ട്ടി​​യെ മ​​ർ​​ദി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ വേ​​റെ കേ​​സും ഇ​​തി​​നൊ​​പ്പം ഉ​​ൾ​​പ്പെ​​ടു​​ത്തും.

കു​​ട്ടി​​യു​​ടെ മാ​​താ​​വി​​നു മ​​ർ​​ദ​​ന​​ത്തി​​ൽ പ​​ങ്കു​​ണ്ടോ​​യെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്നും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി പ​​റ​​ഞ്ഞു. അ​​രു​​ണി​​നെ ഭ​​യ​​ന്നാ​​ണ് ഇ​​വ​​ർ നേ​​ര​​ത്തെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു പ​​റ​​യാ​​തി​​രു​​ന്ന​​തെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

കുട്ടികളുടെ പിതാവ് മരിച്ചതിനെക്കുറിച്ച് അന്വേഷിക്കും

തൊ​ടു​പു​ഴ: മ​ർ​ദ​ന​മേ​റ്റ കു​ട്ടി​ക​ളു​ടെ പി​താ​വ് എ​​ട്ടു​ മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പു മ​​രി​​ച്ച​​തി​​നെ സം​​ബ​​ന്ധി​​ച്ച് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നു പോ​​ലീ​​സ്. കാ​ര്യ​മാ​യ യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തി​രു​ന്ന യു​വാ​വ് തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു മ​രിച്ചെന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം ന​ട​ന്നു ര​ണ്ടു മാ​സം തി​ക​യും​മു​ന്പേ കു​ട്ടി​ക​ളു​ടെ അ​മ്മ​യോ​ടൊ​പ്പം പ്ര​തി അ​രു​ൺ ജീ​​വി​​ക്കാ​​നാ​​രം​​ഭി​​ച്ചി​രു​ന്നെ​ന്നും ഇ​തു സം​ശ​യ​ക​ര​മാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കു​​ട്ടി​​ക​​ളു​​ടെ പേ​​രി​​ൽ പി​​താ​​വ് ബാ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന മൂ​​ന്നു ല​​ക്ഷം രൂ​​പ ഭാ​​ര്യാ ഭ​​ർ​​ത്താ​​ക്ക​​ന്മാ​​രെ​ന്നു വ്യാ​​ജേ​​ന അ​​രു​​ണും യു​​വ​​തി​​യും ചേ​​ർ​​ന്നു പി​​ൻ​​വ​​ലി​​ച്ച​താ​യും പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ആ​ലോ​ചി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ക്രൂ​​ര​മ​​ർ​​ദ​​ന​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച വാ​​ഹ​​ന​​ത്തി​​ൽ​നി​​ന്നു മ​​ഴു​​വും പ്ര​​ഷ​​ർ കു​​ക്ക​​റു​​ക​​ളും ക​​ണ്ടെ​​ത്തി​​യ​​തി​​നെ സം​​ബ​​ന്ധി​​ച്ചും കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ക്രി​​മി​​ന​​ൽ സം​​ഘ​​ങ്ങ​​ളു​​മാ​​യി ഇ​​യാ​​ൾ​​ക്കു ബ​​ന്ധ​​മു​​ള്ള​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​ണോ മ​​ഴു ക​​രു​​തി​​യി​​രു​​ന്ന​​തെ​​ന്ന​​തെ​​ന്നു കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മെ വ്യ​​ക്ത​​മാ​​കൂ.

Related posts