ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നിലയ്ക്കാത്ത മെഡൽ മുഴക്കം; പട്ടികയിൽ നാലാം സ്ഥാനത്ത്

ഹാ​​​​ങ്ഝൗ: 19-ാം ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ഷൂ​​​​ട്ടിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു നി​​​​ല​​​​യ്ക്കാ​​​​ത്ത മെ​​​​ഡ​​​​ൽ മു​​​​ഴ​​​​ക്കം. ഇ​​​​ന്ന​​​​ലെ ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നു ര​​​​ണ്ടു സ്വ​​​​ർ​​​​ണ​​​​വും മൂ​​​​ന്നു വെ​​​​ള്ളി​​​​യും ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ലെ​​​​ത്തി. വ​​​​നി​​​​താ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ പി​​​​സ്റ്റ​​​​ളി​​​​ൽ പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​രി പ​​​​ല​​​​ക്ക് ഗു​​​​ലി​​​​യ​​​​യും പു​​​​രു​​​​ഷ 50 മീ​​​​റ്റ​​​​ർ റൈ​​​​ഫി​​​​ൾ ത്രീ ​​​​പൊ​​​​സി​​​​ഷ​​​​ൻ ടീം ​​​​ഇ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു സ്വ​​​​ർ​​​​ണം എ​​​​ത്തി​​​​യ​​​​ത്. 

പ​​​​ല​​​​ക്ക് ഗു​​​​ലി​​​​യ 242.1 പോ​​​​യി​​​ന്‍റ് നേ​​​​ടി ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് റി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ​​​​യാ​​​​ണ് സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​തെ​​​​ങ്കി​​​​ൽ പു​​​​രു​​​​ഷ ടീം ​​​​ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ചാ​​​​ണ് ത​​​​ങ്കം ക​​​​ഴു​​​​ത്തി​​​​ല​​​​ണി​​​​ഞ്ഞ​​​​ത്.

ഐ​​​​ശ്വ​​​​രി പ്ര​​​​താ​​​​പ് സിം​​​​ഗ് തോ​​​​മ​​​​ർ (591), സ്വ​​​​പ്നി​​​​ൽ കു​​​​ശാ​​​​ലെ (591), അ​​​​ഖി​​​​ൽ ഷെ​​​​റാ​​​​ൻ (587) എ​​​​ന്നി​​​​വ​​​​രാ​​​​ണ് 1769 പോ​​​​യി​​​​ന്‍റോടെ ലോ​​​​ക റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച പു​​​​രു​​​​ഷ 50 മീ​​​​റ്റ​​​​ർ റൈ​​​​ഫി​​​​ൾ ത്രീ ​​​​പൊ​​​​സി​​​​ഷ​​​​ൻ ടീ​​​​മി​​​​ലെ താ​​​​ര​​​​ങ്ങ​​​​ൾ.

2022 കാ​​​​റ്റ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ അ​​​​മേ​​​​രി​​​​ക്ക സ്ഥാ​​​​പി​​​​ച്ച റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​തോ​​​​ടെ പ​​​​ഴ​​​​ങ്ക​​​​ഥ​​​​യാ​​​​യി. ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ചൈ​​​​ന​​​​യ്ക്കാ​​​​ണ് (1763) ഈ​​​​യി​​​​ന​​​​ത്തി​​​​ൽ വെ​​​​ള്ളി. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ 1748 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി വെ​​​​ങ്ക​​​​ലം സ്വ​​​​ന്ത​​​​മാ​​​​ക്കി.

പു​​​​രു​​​​ഷ 50 മീ​​​​റ്റ​​​​ർ റൈ​​​​ഫി​​​​ൾ ത്രീ ​​​​പൊ​​​​സി​​​​ഷ​​​​ൻ ടീം ​​​​ഇ​​​​ന​​​​ത്തി​​​​ൽ സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ ഐ​​​​ശ്വ​​​​രി പ്ര​​​​താ​​​​പ് സിം​​​​ഗ് തോ​​​​മ​​​​ർ വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ന​​​​ത്തി​​​​ൽ വെ​​​​ള്ളി സ്വ​​​​ന്ത​​​​മാ​​​​ക്കി. ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ൽ വ​​​​ള​​​​രെ പു​​​​റ​​​​കി​​​​ലാ​​​​യി​​​​രു​​​​ന്ന ഐ​​​​ശ്വ​​​​രി അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷ​​​​മാ​​​​ണ് മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മാ​​​​യ സ്വ​​​​പ്നി​​​​ൽ കു​​​​ശാ​​​​ൽ നാ​​​​ലാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ട​​​​ത് ഇ​​​​ന്ത്യ​​​​ക്ക് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി. 

വ​​​​നി​​​​താ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ പി​​​​സ്റ്റ​​​​ൾ ടീം ​​​​ഇ​​​​ന​​​​ത്തി​​​​ലും (ടി.​​​​എ​​​​സ്. ദി​​​​വ്യ, ഇ​​​​ഷ സിം​​​​ഗ്, പ​​​​ല​​​​ക്ക് ഗു​​​​ലി​​​​യ) വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ന​​​​ത്തി​​​​ലു​​​​മാ​​​​ണ് (ഇ​​​​ഷ സിം​​​​ഗ്) ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ലെ​​​​ത്തി​​​​യ മ​​​​റ്റു വെ​​​​ള്ളി മെ​​​​ഡ​​​​ലു​​​​ക​​​​ൾ. 

ഹാ​​​​ങ്ഝൗ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ ഷൂ​​​​ട്ടിം​​​​ഗി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം ആ​​​​റു സ്വ​​​​ർ​​​​ണ​​​​വും ഏ​​​​ഴു വെ​​​​ള്ളി​​​​യും അ​​​​ഞ്ചു വെ​​​​ങ്ക​​​​ല​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ 18 മെ​​​​ഡ​​​​ലാ​​​​ണ് ഇ​​​​ന്ത്യ നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 12 സ്വ​​​​ർ​​​​ണ​​​​വും എ​​​​ട്ടു വെ​​​​ള്ളി​​​​യും മൂ​​​​ന്നു വെ​​​​ങ്ക​​​​ല​​​​വും ഉ​​​​ൾ​​​​പ്പെ​​​​ടെ 23 മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യ ചൈ​​​​ന മാ​​​​ത്ര​​​​മാ​​​​ണ് ഷൂ​​​​ട്ടിം​​​​ഗ് റേ​​​​ഞ്ചി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു മു​​​​ന്നി​​​​ൽ. 

Related posts

Leave a Comment