തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ലി​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യം; കെ. ​മു​ര​ളീ​ധ​ര​നും വി.​കെ. പ്ര​ശാ​ന്തും ത​മ്മി​ല്‍ വാ​ക്‌​പോ​ര്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്താ​ന്‍ കൂ​ലി​ക്ക് ആ​ളി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യ​ത്തെ ചൊ​ല്ലി കെ. ​മു​ര​ളീ​ധ​ര​നും വി.​കെ. പ്ര​ശാ​ന്തും ത​മ്മി​ല്‍ വാ​ക്‌​പോ​ര്.കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ആ​ളി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​ര​സ്യ​ത്തി​ന് പി​ന്നി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ. പ്ര​ശാ​ന്താ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

പ​രാ​ജ​യ​ഭീ​തി കാ​ര​ണ​മാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ലി​ക്ക് ആ​ളി​നെ തേ​ടി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ളി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​കെ. പ്ര​ശാ​ന്ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ആ​ളി​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന പ​ര​സ്യം ന​ല്‍​കി​യ​ത് എ​ല്‍​ഡി​എ​ഫി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്‌​ക്കേ​ണ്ടെ​ന്നും വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലാ​ണ് മ​ത്സ​ര​മെ​ന്നും ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ ഫീ​ല്‍​ഡി​ല്‍ കാ​ണാ​നി​ല്ലെ​ന്നും പ്ര​ശാ​ന്ത് ആ​രോ​പി​ച്ചു.

Related posts

Leave a Comment