തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഇനി രണ്ട് ദിവസം മാത്രം അവശേഷിക്കെ പ്രതീക്ഷയിലും ആശങ്കയിലും മുന്നണികള്‍. എക്സിറ്റ് പോള്‍ ഫലത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇത്തവണ അധികാരത്തിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ വലിയ മുന്നേറ്റം നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലും കണക്ക് കൂട്ടലിലുമാണ് യുഡിഎഫിന്റെ പ്രതീക്ഷ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. യുഡിഎഫിലെ ഘടകകക്ഷികളും നല്ല വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. ഭൂരിപക്ഷ ജനവിഭാഗവും ന്യൂനപക്ഷ വിഭാഗവും തങ്ങള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. പിണറായി വിജയന് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ആദര്‍ശമുള്ള കമ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് യുഡിഎഫ് വിജയപ്രതീക്ഷ ഉയര്‍ത്തുന്നത്.
കേവല ഭൂരിപക്ഷത്തില്‍ ഭരണതുടര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഭരണവിരുദ്ധ വികാരം എവിടെയും ഉണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് ഒറ്റക്കെട്ടായി ഭരണതുടര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലം കിട്ടുമെന്നും കണക്ക് കൂട്ടുന്നു. അതേസമയം എല്‍ഡിഎഫിലെ സിറ്റിംഗ് എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരില്‍ ഭൂരിഭാഗം പേരും കടുത്ത മത്സരമാണ് നേരിട്ടത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്.
അതേസമയം രണ്ട് മുതല്‍ ആറ് വരെ സീറ്റുകള്‍ പിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നേമം, കഴക്കൂട്ടം, തൃശൂര്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. ട്വന്റി ട്വന്റിയുമായുള്ള സഖ്യം മധ്യകേരളത്തില്‍ ഉള്‍പ്പെടെ മുന്നണിക്ക് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപിയും എന്‍ഡിഎയും പ്രതീക്ഷിക്കുന്നു.
