ആ​ലു​വ​യി​ലെ അ​സ്ഥി​കൂ​ടം മാ​റ​ന്പി​ള്ളി സ്വ​ദേ​ശി​യു​ടേ​ത്? ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ചു


ആ​ലു​വ: സ​വാ​ള മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന്‍റെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം മാ​റ​ന്പി​ള്ളി സ്വ​ദേ​ശി​യു​ടേ​തെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്.

ഇ​തി​നെ​ത്തു​ട​ർ​ന്നു ഡി​എ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി സം​ശ​യ​മു​ള്ള​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ ശേ​ഖ​രി​ച്ചു. മാ​റ​മ്പി​ള്ളി സ്വ​ദേ​ശി മ​ണി​ലാ​ൽ (55) എ​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ഡി​എ​ൻ​എ​യാ​ണ് പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്.

അ​സ്ഥി​കൂ​ട​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ പ​തി​ച്ചി​രു​ന്ന ഫോ​ട്ടോ ഇ​യാ​ളു​ടെ​താ​ണെ​ന്ന് വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

വ്യാ​ഴാ​ച്ച​യാ​ണ് ആ​ലു​വ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ പ​ണി​തീ​രാ​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ നി​ന്നും ത​ല​യോ​ട്ടി​യs​ങ്ങു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ പു​രു​ഷ​ന്‍റേ താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment