അ​ച്ഛ​ൻ ഹെ​ൽ​മ​റ്റ് വ​യ്ക്കു​ന്ന​ത് ക​ണ്ട് മകൻ ക​ല​മെ​ടുത്തു വച്ചു! പിന്നെയായിരുന്നു കാണേണ്ട പുകിൽ…

പ​റ​വൂ​ർ: അച്ഛൻ ഹെൽമറ്റ് വയ്ക്കുന്നത് കണ്ട് അനുകരിച്ചാണ് രണ്ടു വയസുകാരൻ അശ്വിൻ അലുമിനിയകലം എടുത്ത് തലയിൽ വച്ചത്. പിന്നീട് രണ്ടുവയസുകാരൻ അടുക്കളയിൽ ബൈക്കോടിച്ച് കളി ആരംഭിച്ചു.

ഓ​ട്ടം മതിയാക്കി “ഹെ​ൽ​മ​റ്റ്’ എ​ടു​ത്തു മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക​ളി കാ​ര്യ​മാ​യ​ത്. ചേ​ന്ദ​മം​ഗ​ലം ആ​റം​കാ​വ് കോ​ളം​വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ മ​ക​ൻ അ​ശ്വി​ന്‍റെ ത​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ലു​മി​നി​യ​ത്തി​ന്‍റെ ക​ലം കു​ടു​ങ്ങി​യ​ത്.

ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​നീ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഏ​റെ ശ്ര​മി​ച്ചി​ട്ടും ക​ലം നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ കു​ട്ടി​യു​ടെ മാ​താ​വ് മ​ഞ്ജു​വി​നെ വി​വ​രം അ​റി​ച്ച​ത്.

ഇ​തോ​ടെ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് തോ​പ്പി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ട്ടി സ്ഥ​ല​ത്തെ​ത്തി. ഒ​ടു​വി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലം ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‌ പ​രി​ക്കു​ക​ളി​ല്ല.

Related posts

Leave a Comment