സ്നേ​ഹാ​മൃ​തം ഓ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം


കോ​ട്ട​യം കി​ട​ങ്ങൂ​ർ മാ​റി​യി​ടം സ്വ​ദേ​ശി​ക​ളാ​യ ക​ലാ​സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്നേ​ഹാ​മൃ​തം എ​ന്ന ഭ​ക്തി​ഗാ​ന ഓ​ഡി​യോ സി​ഡി പു​റ​ത്തി​റ​ങ്ങി. മാ​റി​യി​ടം തി​രു​ഹൃ​ദ​യ ദേ​വാ​ല​ത്തി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ് പ്ര​കാ​ശ​നം ക​ർ​മം നി​ർ​വ​ഹി​ച്ചു.

മാ​റി​യി​ടം സ്വ​ദേ​ശി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ജോ​ണി കു​രു​വി​ള​യു​ടെ നി​ർ​മാ​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​യ ഓ​ഡി​യോ സി​ഡി​യി​ലെ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കു​വൈ​റ്റ് പ്ര​വാ​സി​യാ​യ മാ​റി​യി​ടം കൊ​ച്ച​റ​യ്ക്ക​ൽ സ​ജി സെ​ബാ​സ്റ്റ്യ​നാ​ണ്.

മാ​റി​യി​ടം സ്വ​ദേ​ശി​ക​ളാ​യ, ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​വാ​സി​യാ​യ ജെ​യ്മോ​ൻ മാ​ത്യു കു​ഴി​ക്കാ​ട്ട് സം​ഗീ​ത​വും ഖ​ത്ത​ർ പ്ര​വാ​സി​യാ​യ ജി​ജോ​യ് ജോ​ർ​ജ് എ​ര​പ്പു​ങ്ക​ര ര​ച​ന​യും നി​ർ​വ​ഹി​ച്ചു.

മാ​റി​യി​ടം ദേ​ശ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കി​ട​ങ്ങൂ​ർ, ക​ട​പ്ലാ​മ​റ്റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ്വ​ന്തം നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ അ​നേ​കം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളാ​യി ചെ​യ്തു​വ​രു​ന്ന ജോ​ണി കു​രു​വി​ള​യെ മോ​ൻ​സ് ജോ​സ​ഫ് എംഎ​ൽഎ ​പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഈ ​ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​തു വ​ഴി ത​ന്‍റെ നാ​ട്ടി​ലെ ക​ഴി​വു​റ്റ ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ ഒ​രു പാ​ട് സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​ണി കു​രു​വി​ള അ​റി​യി​ച്ചു.

മാ​റി​യി​ടം വി​കാ​രി ഫാ. ​ജോ​മി പ​തീ​പ്പ​റ​മ്പി​ൽ,, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​വും മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. ശി​വ​ൻ മ​ഠ​ത്തി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പാ​ലാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള ഖാ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗം മോ​നി​ച്ച​ൻ, കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു, ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി ക​ല്ലു​പു​ര, ജോ​ർ​ജ്കു​ട്ടി ഈ​ഴ​പ്പേ​രൂ​ർ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ലൈ​സ​മ്മ ജോ​ർ​ജ് ഈ​ഴ​പ്പേ​രൂ​ർ, സ​ച്ചി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​ശ​സ്ത പ്രോ​ഗ്രാ​മ​ർ ശ​ശി​കു​മാ​ർ ചാ​ക്യാ​ട്ട് ആ​ണ് ഗാ​ന​ത്തി​ന്‍റെ ഓ​ർ​ക്ക​സ്ട്രേ​ഷ​നും മി​ക്സിം​ഗും നി​ർ​വഹി​ച്ച​ത്. സു​നീ​ഷ് പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. പി​ആ​ർ​ഒ അ​യ്മ​നം സാ​ജ​ൻ.

 

Related posts

Leave a Comment