കോട്ടയം: ഗ്യാസിന്റെ ലഭ്യത കുറഞ്ഞതോടെ പാചകം ചെയ്യാത്ത ഭക്ഷണ സാധനങ്ങള്‍ക്കു വലിയ തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ചു.
ഹോട്ടലുകളില്‍നിന്നു ചായ, കാപ്പി എന്നിവ ഏറെക്കുറെ ഒഴിവായിട്ടുണ്ട്. പകരം നാരങ്ങാവെള്ളം, മോരും വെള്ളം എന്നിവയാണു നല്‍കുന്നത്. അവല്, പഴങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവയ്ക്കം ഡിമാന്‍ഡ് കൂടിയിട്ടുണ്ട്.
ഒരുകാലത്ത് മലയാളിയുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഭക്ഷണമായിരുന്നു അവല്. എന്നാല്‍ കാലക്രമേണ ഭക്ഷണത്തില്‍നിന്നും ഇത് ഒഴിവാക്കപ്പെട്ടിരുന്നു.
ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ അടുക്കളയിലേക്ക് അവല്വിളയിച്ചതും നനച്ചതും തിരിച്ചു വരികയാണ്. തേങ്ങയുടെ വില കുറഞ്ഞതും അടുക്കളയില്‍ അവലിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
