അവൻ ഒന്ന് ഉറക്കെ കുരച്ചിരുന്നെങ്കിൽ..! മഴ പെയ്തപ്പോൾ  അച്ഛൻ പട്ടിയെ കെട്ടിയിട്ടത് കാറിന്‍റെ പിന്നിൽ;  അയർക്കുന്നത്ത് നായയെ കെട്ടിവലിച്ച സംഭവത്തിൽ യുവാവ് വിശദീകരിക്കുന്നതിങ്ങനെ…

അ​യ​ർ​ക്കു​ന്നം: നാ​യ​യെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യ​ത് അ​തി ദാ​രു​ണ സം​ഭ​വം. എ​ന്നാ​ൽ അ​റി​യാ​തെ പ​റ്റി​യ​തെ​ന്നു​ള്ള യു​വാ​വി​ന്‍റെ മൊ​ഴി വി​ശ്വ​സ​നീ​യം.

ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​അ​യ​ർ​ക്കു​ന്ന​ത്ത്് നാ​യ​യെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​ർ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​യ്ക്കാ​യു​ള്ള തി​ര​ച്ചി​ലി​ൽ ആ​യി​രു​ന്നു സോ​ഷ്യ​ൽ മീ​ഡി​യ​യും അ​യ​ർ​കു​ന്ന​ത്തെ ജ​ന​ങ്ങ​ളും.

സം​ഭ​വ​ത്തി​ൽ അ​യ​ർ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. കൂ​രോ​പ്പ​ട പു​തു​കു​ളം ഭാ​ഗ​ത്ത് പു​തു​കു​ളം വീ​ട്ടി​ൽ ജെ​ഹു തോ​മ​സാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​യ ച​ത്തു പോ​യി​ട്ടു​ള്ള​താ​യാ​ണ് അ​റി​ഞ്ഞ​ത്. എ​ന്നാ​ൽ മ​ന​പൂ​ർ​വ​മു​ണ്ടാ​യ​ത​ല്ലെ​ന്നാ​ണ് ജെ​ഹു പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

പ​ട്ടി​ക്കൂ​ട് ത​ക​ർ​ന്ന​തി​നാ​ൽ വീ​ട്ടി​ലെ നാ​യ​യെ പോ​ർ​ച്ചി​ലി​ലാ​ണ് കെ​ട്ടി​യി​ട്ടി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ നാ​യ​യെ ടാ​റ്റാ സു​മോ​യു​ടെ പി​ന്നി​ലാ​യി പി​താ​വ് കെ​ട്ടി​യി​ട്ടു. വീ​ട്ടു​കാ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഉ​ള്ള​തി​നാ​ൽ രാ​വി​ലെ എ​ടി​എ​മ്മി​ൽ പോ​ക​ണ​മാ​യി​രു​ന്നു.

നാ​യ​യെ പു​റ​കി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വി​വ​ര​മ​റി​യാ​തെ താ​ൻ രാ​വി​ലെ വാ​ഹ​ന​വു​മാ​യി അ​യ​ർ​ക്കു​ന്ന​ത്തേ​ക്കു പു​റ​ത്തു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ജ​ഹു പൊ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജെ​ഹ​വി​നെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ളാ​ക്കാ​ട്ടൂ​ർ – അ​യ​ർ​ക്കു​ന്നം റോ​ഡി​ലു​ടെ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു ടാ​റ്റാ സു​മോ വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച മു​ത​ൽ പ്ര​ച​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ത്തി​യ​ത്.

നാ​ട്ടു​കാ​രി​ൽ ചി​ല​ർ സം​ഭ​വം ക​ണ്ട​തോ​ടെ വി​വ​രം പ്ര​ദേ​ശ​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് തോം​സ​ണ്‍ ച​ക്കു​പാ​റ​യെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി നാ​ട്ടു​കാ​ർ ഗ്ര​ന്ഥ​ശാ​ല​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു തോം​സ​ണ്‍ ച​ക്കു​പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

Related posts

Leave a Comment