എല്ലാം സർക്കാരിന്‍റെ കൈകളിൽ..! ജി​എ​സ്ടി നി​കു​തി​യും വി​ല​ക്ക​യ​റ്റ​വും മൂലം ആ​യു​ർ​വേ​ദ ഒൗ​ഷ​ധ നി​ർ​മാ​ണം സ്തംഭനാവസ്ഥയിലേക്ക് ; 380 മരുന്നു നിർമാണ ശാലകളിൽ അടച്ചു പൂട്ടലിന്‍റെ വക്കിൽ

തൃ​ശൂ​ർ: ജി​എ​സ്ടി നി​കു​തി വ​ർ​ധ​ന​വും അസം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​വും മൂ​ലം ആ​യു​ർ​വേ​ദ ഒൗ​ഷ​ധ​നി​ർ​മാ​ണം വ​ൻ​പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് ആ​യു​ർ​വേ​ദി​ക് മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ. ഇ​തു​മൂ​ലം കേ​ര​ള​ത്തി​ലെ 600 ആ​യു​ർ​വേ​ദ മ​രു​ന്നു നി​ർ​മാണ യൂ​ണി​റ്റി​ൽ 380 യൂ​ണി​റ്റു​ക​ൾ അ​ട​ച്ചുപൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ശാ​സ്ത്രീ​യ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളാ​യ ക​ഷാ​യ​ങ്ങ​ൾ, എ​ണ്ണ​ക​ൾ, കു​ഴ​ന്പു​ക​ൾ എ​ന്നി​വ​യ്ക്കു മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഞ്ചു ശ​ത​മാ​നം നി​കു​തി ജി​എ​സ്ടി​യു​ടെ വ​ര​വോ​ടെ 12 ശ​ത​മാ​ന​മാ​യി. ഇ​തി​നു പു​റ​മേ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​യ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ഇ​ന്നു കി​ലോ​യ്ക്ക് 160 രൂ​പ​യും, ശ​ർ​ക്ക​രയ്ക്ക് 58 ഉം, ​അ​തി​വി​ട​യ​ത്തി​ന് 10,000 ​രൂ​പ​യും, കു​റു​ന്തോ​ട്ടി​ക്കു 140 രൂ​പ​യുമാ​യി വ​ർ​ധി​ച്ചു. ഇ​തി​നു​പു​റ​മേ നി​കു​തി വ​ർ​ധ​ന​ കൂ​ടി വ​രു​ന്ന​തോ​ടെ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ​ക്കു വി​ലകൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

കേ​ര​ള സ​ർ​ക്കാ​രും കേ​ന്ദ്ര ആ​യു​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ആ​യു​ർ​വേ​ദ ​മ​രു​ന്നു​ക​ളു​ടെ വ​ർ​ധി​ച്ച നി​കു​തി കു​റ​യ്ക്കു​ന്ന​തി​നാ​യി ജി​എ​സ്ടി കൗ​ണ്‍​സി​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തി​നു ത​ട​സം നി​ൽ​ക്കു​ന്ന​ത്. അ​വ​ശ്യ​വ​സ്തു​വാ​യ മ​രു​ന്നു​ക​ളു​ടെ ജി​എ​സ്ടി കു​റ​യ്ക്കാ​ൻ സം​സ്ഥാന സ​ർ​ക്കാ​രും ഇ​ട​പെ​ട​ണം. അ​ടു​ത്ത ജി​എ​സ്ടി കൗ​ണ്‍​സി​ലിൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വാ​ദം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്ക​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts