കുഞ്ഞ് ജനിച്ചത് വിചിത്ര രൂപത്തില്‍! തൊടാന്‍പോലും പേടിച്ച് മാതാപിതാക്കള്‍! ദൈവകോപമെന്ന് നാട്ടുകാര്‍!

uruirtiവിധിയുടെ വിളയാട്ടം ആര്‍ക്കുനേരെയും എപ്പോള്‍ വേണമെങ്കിലും വരാം. ഇത്തരത്തില്‍ വിധിയുടെ ഇരയായിട്ടാണ് പാട്‌നയിലെ ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞു പിറന്നത്. ആറ്റുനോറ്റുണ്ടായ സ്വന്തം കുഞ്ഞിനെ ഒന്ന് തൊട്ട് നോക്കാന്‍ അമ്മയ്ക്ക് പോലും കഴിയുന്നില്ല എന്ന് പറഞ്ഞാല്‍ ആ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കും? ഒരു നോക്കുകാണാന്‍ പോലും തയ്യാറാകാതെ അച്ഛനും കുടുംബക്കാരും. ദൈവകോപമെന്ന് ശപിച്ച് നാട്ടുകാരും ദമ്പതിമാരെ പഴിക്കുന്നു. പട്‌നയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് വിചിത്ര രൂപത്തോടെ കഴിഞ്ഞദിവസം കുഞ്ഞ് പിറന്നത്. കുട്ടിയുടെ മാതാപിതാക്കളുടെ വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതിന് മനുഷ്യന്റെ രൂപത്തോട് വിദൂര സാമ്യം മാത്രമേയുള്ളൂ. വിചിത്ര രൂപത്തില്‍ ജനിച്ച കുട്ടിയെക്കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലെത്തിയിരുന്നു.

കുഞ്ഞിനെ തൊടാന്‍ പോലും തയ്യാറാകാതിരുന്ന മാതാപിതാക്കള്‍ അതിനെ സ്വീകരിക്കാനും തയ്യാറായില്ല. എന്നാല്‍, ബന്ധുക്കള്‍ നിര്‍ബന്ധിച്ച് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും കുഞ്ഞിനെ തൊടാനോ അതിനെ മുലയൂട്ടാനോ അമ്മ തയ്യാറായില്ല. എന്തു മഹാപാപം ചെയ്തിട്ടാണ് ഇങ്ങനെയൊരു കുഞ്ഞ് ജനിച്ചതെന്ന് അറിയില്ലെന്ന് അമ്മ വിലപിക്കുന്നു. തന്റെ കുടുംബം തകര്‍ന്നുവെന്നും അവര്‍ സങ്കടപ്പെടുന്നു. മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞ് ഏറെ ദിവസങ്ങള്‍ അതിജീവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്തരികാവയവങ്ങളൊന്നും പൂര്‍ണ വളര്‍ച്ചയെത്തിട്ടില്ല. ഹാര്‍ലെക്വിന്‍ ഇച്‌ത്യോസിസ് എന്ന ജനിതക തകരാറാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരക്കുറവ് നേരിട്ടാല്‍ ഇത്തരം തകരാറുകള്‍ക്ക് കാരണമാകുമെന്നും അവര്‍ പറയുന്നു.

Related posts