മനുഷ്യരെ നിങ്ങള്‍ കണ്ടുപഠിക്കൂ, ബോധം നഷ്ടപ്പെട്ട തള്ളയാനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന കുട്ടിയാന!

eleഏത് കഠിന ഹൃദയന്റെയും കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചയാണ് ആസാമിലെ ടെസ്പൂരില്‍ കഴിഞ്ഞ ദിവസം നടന്നത്. നൂറോളം കാട്ടാനകള്‍ ഒന്നിച്ച് ടെസ്പൂരിലൂടെ കടന്നുപോയ സമയത്ത് ഒരു പിടിയാനയും കുട്ടിയാനയും 20 അടി താഴ്ചയുള്ള കുഴിയില്‍ വീഴുകയായിരുന്നു. വീഴ്ചയെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട അമ്മയെ എഴുന്നേല്‍പ്പിക്കാനുള്ള കുട്ടിയാനയുടെ ശ്രമമാണ് വീഡിയോയിലൂടെ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

അധികം പരിക്കേല്‍ക്കാതിരുന്ന കുട്ടിയാന വീഴ്ച്ചയില്‍നിന്നെഴുന്നേറ്റ ഉടന്‍ അമ്മയുടെ ചുറ്റും നടന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബോധരഹിതയായി കിടക്കുന്ന അമ്മ ഇതെങ്ങെനെ കേള്‍ക്കാന്‍? ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആനകളും കുഴിയുടെ മുകളില്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് വിവരം അറിഞ്ഞ് നാട്ടുകാര്‍ എത്തിതുടങ്ങിയതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. പരിശീലനം സിദ്ധിച്ച മറ്റൊരാനയുടെ സഹായത്താല്‍ എട്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്  ഇരുവരെയും കുഴിയില്‍ നിന്ന് കയറ്റിയത്. പിടിയാനയുടെ അവസ്ഥ മോശമായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. കുട്ടിയാനയെ കാസിരംഗയിലെ മൃഗശാലയിലേക്കും മാറ്റി.

Related posts